തിരുവാലി: പഞ്ചായത്തിൽ എൽ.ഡി.എഫ് ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 16 വാർഡുകളിൽ 13 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
പ്രഖ്യാപന ചടങ്ങ് സി.പി.എം ജില്ല കമ്മിറ്റി അംഗം ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. മൂന്ന്, ആറ്, 13 വാർഡുകളാണ് ഒഴിച്ചിട്ടത്. വാർഡ് ഒന്നിൽ കെ. ഷാനി, രണ്ട് പി. സെബീർ ബാബു, നാല് കെ. ജ്യോതിമോൾ, അഞ്ച് പി.വി. മോഹനചന്ദ്രൻ, ഏഴ് പി.ടി. അലി ഷെഫീഖ്, എട്ട് പി.എം. രഞ്ജിനി, ഒമ്പത് പി. രാമൻ, പത്ത് കെ.വി. രജിലേഖ, 11 വി.എം. നിർമല, 12 കെ. രാമൻകുട്ടി, 14 കെ. കൃഷ്ണദാസ്, 15 എ.ഡി. ദീപിക, 16 ടി. ജിഷ എന്നിവരാണ് സ്ഥാനാർഥികൾ. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഇത്തവണ സ്ഥാനാർഥി നിർണയം നടത്തിയത്.
പുന്നപ്പാല ലോക്കൽ കമ്മിറ്റി അംഗം കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എൻ. കണ്ണൻ, എം. മോഹൻദാസ്, കെ.പി. ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.