മലപ്പുറം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകൾ തകർന്ന് വസ്ത്ര വ്യാപാരികൾ. പ്രളയ ദുരിതത്തിൽനിന്നും ഒന്നാം ലോക്ഡൗണിെൻറ ദുരിതത്തിൽനിന്നും കരകയറി വരുന്നതിനിടെയാണ് ഇരുട്ടടിയായി വീണ്ടും േലാക്ഡൗൺ വന്നത്. ജില്ലയിലെ ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയിലായി. പെരുന്നാൾ വിപണി മുന്നിൽ കണ്ട് ലക്ഷങ്ങളുെട സാധനങ്ങൾ മുൻകൂട്ടി ഇറക്കിയവരാണ് പലരും. കഴിഞ്ഞ തവണ നേരേത്ത ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ വസ്ത്ര വ്യാപരികൾ സാധനങ്ങൾ ഇറക്കിയിരുന്നില്ല. എന്നാൽ, ഇത്തവണ വലിയതോതിലാണ് വ്യാപാരികൾ സാധനങ്ങൾ ഇറക്കിയത്. ജി.എസ്.ടിയായും വൻ തുക അടച്ചു. ആകർഷമായ ഒാഫറുകൾ പ്രഖ്യാപിച്ചും സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും ഉപഭോക്താക്കളെ പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് വ്യാപാരികളെ ലോക്കാക്കി വീണ്ടും ലോക്ഡൗൺ വന്നത്.
അപ്രതീക്ഷിതം ഇൗ 'ഡൗൺ'
അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ഡൗൺ വ്യാപരികളെ കടുത്ത നഷ്ടത്തിലേക്കാണ് തള്ളിവിട്ടത്. വിഷു-പെരുന്നാൾ വിപണി സജീവമാകുന്നതോടെ മുൻ വർഷത്തെ നഷ്ടം നികത്താമെന്നും കച്ചവടം സജീവമാകുെമന്ന പ്രതീക്ഷയിലായിരുന്നു. കോവിഡ് കേസുകൾ കുറയുന്നതും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും കണക്കിലെടുത്ത് ഇക്കുറി മെച്ചപ്പെട്ട വ്യാപാരമായിരുന്നു പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ആൾക്കൂട്ടം കൂടിയായതോടെ കച്ചവട മേഖല പഴയ രീതിയിലേക്ക് തിരികെ വരുമെന്നായിരുന്നു കണക്കൂകൂട്ടൽ. പെരുന്നാൾ വിപണി പ്രതീക്ഷിച്ച് വലിയതോതിൽ സാധനങ്ങൾ സ്റ്റോക് ചെയ്തു. കോവിഡ് കുറഞ്ഞെന്ന് കരുതി കോടികളുെട സാധനങ്ങൾ ഇറക്കിയ കച്ചവടക്കാർക്ക് ലോക്ഡൗൺ വലിയ തിരിച്ചടിയായെന്ന് കെ.എം.ടി സിൽക്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മലിക് പറഞ്ഞു. വ്യാപാരികൾക്കൊപ്പം സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും വരുമാനം മുട്ടുന്ന അവസ്ഥയാണ്. മുെമ്പങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയാണ് മേഖല അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോക്കുണ്ട്.. ഹോപ്പില്ല...
ജില്ലയിലെ പ്രമുഖ െടക്സ്െറ്റെൽസുകളെല്ലാം കോടിക്കണക്കിന് രൂപയുെട വസ്ത്രങ്ങളാണ് പെരുന്നാൾ സീസൺ മുന്നിൽ കണ്ട് ഇറക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ പോയി നേരിട്ടും അല്ലാതെയും വസ്ത്രങ്ങൾ വാങ്ങിയവരാണ് പലരും. കോവിഡ് കേസുകൾ കുറഞ്ഞതോടെ വിവാഹം പോലുള്ള മറ്റു ചടങ്ങുകളും സജീവമായപ്പോൾ വിപണി ഉണർന്നെന്നായിരുന്നു കരുതിയത്. കോവിഡ് മാറിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്നും ആേഘാഷങ്ങൾ സജീവമാകുമെന്നുമുള്ള കണക്കുകൂട്ടലുകളും പിഴച്ചു. കൂടൂതൽ സ്റ്റോക്കെടുത്തവർ ഒരു ഹോപ്പുമില്ലാതെ ധർമസങ്കടത്തിലാണ്. ചെറിയ നഗരങ്ങളിലുള്ള കടകൾ വെര അഞ്ച് ലക്ഷം മുതൽ മുകളിലോട്ടുള്ള വസ്ത്രങ്ങൾ പുതുതായി വാങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഫാഷൻ തരംഗം മാറും...
നിലവിലെ ട്രെൻഡനുസരിച്ച് ഇറക്കിയ വസ്ത്രങ്ങൾ മാസങ്ങൾ കഴിഞ്ഞാൽ ഫാഷൻ പോവുമെന്നതും വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്്. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളാണ് പെെട്ടന്ന് ട്രെൻഡ് മാറുന്നത്. പുരുഷന്മാരുടെ ഷർട്ടാണ് പെെട്ടന്ന് ഫാഷൻ മാറന്നുത്. പാൻറ്്സിെൻറ ഡിസൈനിൽ വലിയ മാറ്റം ഉണ്ടാവാറില്ല. കല്യാണ വസ്ത്രങ്ങളും പുതിയകാലത്ത് മാസങ്ങൾകൊണ്ട് ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണ്.
കല്യാണ സീസണും 'ഡൗൺ'...
പെരുന്നാൾ, ഒാണം സീസണുകൾ കഴഞ്ഞാൽ വസ്ത്ര വിപണിയെ പിടിച്ചുനിർത്തുന്നത് കല്യാണ സീസണുകളാണ്. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളെല്ലാം കൂടുതൽ കല്യാണം നടക്കുന്ന മാസങ്ങളാണ്. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ കല്യാണങ്ങൾ ചെറിയ പാർട്ടികളായി ചുരുങ്ങിയതോടെ വസ്ത്ര വ്യാപര മേഖലക്കും കനത്ത തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.