മു​സ്‌​ലിം യൂ​ത്ത്​ ലീ​ഗ്​ ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച മോ​ണി​റ്റ​റി​ങ്​ ഓ​ഫി​സ​ർ​മാ​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജില്ല യൂത്ത് ലീഗ് കാഡർ സ്വഭാവത്തിലേക്ക്

മലപ്പുറം: ജില്ല മുസ്ലിം യൂത്ത് ലീഗ് കാഡർ സ്വഭാവത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് തുടക്കം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലും മോണിറ്ററിങ് ഓഫിസർമാരെ നിയോഗിച്ച് സംഘടനാ രംഗം ശാസ്ത്രീയതയിലേക്ക് മാറ്റാനാണ് തീരുമാനം.

ജില്ല കമ്മിറ്റിയുടെ പ്രതിനിധിയായി പഞ്ചായത്ത്, മുനിസിപ്പൽ, യൂനിറ്റ് കമ്മിറ്റികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് മോണിറ്ററിങ് ഓഫിസറുടെ (എം.ഒ) ദൗത്യം.

കൃത്യമായ ഇടവേളകളിൽ മോണിറ്ററിങ് ഓഫിസർമാർ കീഴ്ഘടകങ്ങളിൽ എത്തിച്ചേരും. തദ്ദേശ സ്ഥാപനങ്ങളിൽ 106 പേരെ ഇതിന് തെരഞ്ഞെടുത്തു. ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളിൽ റീജനൽ ഓഫിസറെയും (ആർ.ഒ), ജില്ല തലത്തിൽ ഡിസ്ട്രിക്ട് ഓഫിസറെയും (ഡി.ഒ) നിയമിക്കും. യൂനിറ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ കൈമാറാനും മൊബൈൽ ആപ്ലിക്കേഷനുമുണ്ട്.

യൂനിറ്റ് ഭാരവാഹികളുടെയും കമ്മിറ്റികളുടെയും പ്രകടനം ആപ്ലിക്കേഷന്‍റെ സഹായത്തോടെ നിരീക്ഷിച്ച് ഭാരവാഹികൾക്കും കമ്മിറ്റികൾക്കും ഗ്രേഡിങ്ങ് സിസ്‌റ്റം കൊണ്ടുവരും. ഇവ വിലയിരുത്തി സംഘടന തലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എം.എസ്.എഫ് സംസ്ഥാന കൺവീനർ ഫവാസ് പനയത്തിലാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തത്. പാർട്ടി യോഗങ്ങൾക്ക് ഏകീകൃത സ്വഭാവം നടപ്പാക്കും. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച ജില്ല പ്രവർത്തകസമിതി യോഗവും ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ഡലം പ്രവർത്തകസമിതിയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയും വ്യാഴം, വെള്ളി ദിവസങ്ങളിൽ യൂനിറ്റ് കമ്മിറ്റികളും യോഗം ചേരും.

ജില്ല കമ്മിറ്റിയിൽ നടന്ന പ്രധാന ചർച്ചകളും പ്രമേയങ്ങളും താഴെതട്ടിൽ വരെ ചർച്ച ചെയ്യുകയും സംഘടനയെ വ്യവസ്ഥാപിത രൂപത്തിൽ കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് ജില്ല പ്രസിഡന്‍റ് ശരീഫ് കുറ്റൂർ അറിയിച്ചു. തുടർന്ന് ആറ് മാസം നീണ്ടുനിന്ന ചിറക് സംഘടന ശാക്തീകരണ കാമ്പയിനിലൂടെ രൂപപ്പെടുത്തിയ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അജണ്ടകളടങ്ങിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഓഫിസറായി ജില്ല സെക്രട്ടറി നിസാജ് എടപ്പറ്റയെയും റീജനൽ ഓഫിസർമാരായി യൂത്ത് ലീഗിന്റെ സഹഭാരവാഹികളെയുമാണ് തെരഞ്ഞെടുത്തത്.

യൂ​ത്ത്​ ലീ​ഗ്​ ശി​ൽ​പ​ശാ​ല

മ​ല​പ്പു​റം: സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ ദൗ​ത്യം ല​ക്ഷ്യ​മി​ട്ട് മു​സ്‌​ലിം യൂ​ത്ത്​ ലീ​ഗ്​ ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ രൂ​പ​പ്പെ​ടു​ത്തി​യ മോ​ണി​റ്റി​ങ്​ ഓ​ഫി​സ​ർ​മാ​ർ​ക്കു​ള്ള​ ശി​ൽ​പ​ശാ​ല മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചി​ങ്ങും കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. മോ​ണി​റ്റ​റി​ങ്​ ഓ​ഫി​സ​ർ​മാ​ർ​ക്കു​ള്ള ഐ.​ഡി കാ​ർ​ഡ് വി​ത​ര​ണം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ശ​രീ​ഫ് കു​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​മ്പ​ലം, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ട്ര​ഷ​റ​ർ ബാ​വ വി​സ​പ്പ​ടി, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. ഹ​ഫ്സ​ൽ റ​ഹ്മാ​ൻ, മു​നീ​ർ കു​രി​ക്ക​ൾ, ശ​രീ​ഫ് വ​ട​ക്ക​യി​ൽ, നി​സാ​ജ് എ​ട​പ്പ​റ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Malappuram District Muslim Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.