പോസിറ്റിവും നെഗറ്റിവും: മലപ്പുറം ജില്ല പഞ്ചായത്ത് തുടക്കം മുതൽ യു.ഡി.എഫ്​ കോട്ട

തുടക്കം മുതൽ യു.ഡി.എഫി​െൻറ ഉറച്ച കോട്ടയാണ് മലപ്പുറം ജില്ല പഞ്ചായത്ത്. യു.ഡി.എഫിൽതന്നെ ലീഗിനാണ്​ മേധാവിത്വം. 32 അംഗ ഭരണസമിതിയിൽ 27ഉം യു.ഡി.എഫ് അംഗങ്ങളാണ്. എൽ.ഡി.എഫിന് അഞ്ച് സീറ്റ് മാത്രമാണുള്ളത്. 2010ൽ 32ൽ 30 സീറ്റും യു.ഡി.എഫിനായിരുന്നു.

2015ൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. യു.ഡി.എഫിലെ 27 സീറ്റിൽ 20 ലീഗും ഏഴ് കോൺഗ്രസുമാണ്. എൽ.ഡി.എഫിൽ സി.പി.എമ്മിന് നാലും സി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മാറഞ്ചേരിയിലാണ് സി.പി.ഐ വിജയിച്ചത്.

കഴിഞ്ഞ തവണ സിറ്റിങ് സീറ്റുകളായ ചങ്ങരംകുളം, തൃക്കലങ്ങോട്​ എന്നിവക്ക് പുറമെ അങ്ങാടിപ്പുറം, എടപ്പാൾ, മാറഞ്ചേരി എന്നീ സീറ്റുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.

യു.ഡി.എഫിൽ 22 സീറ്റിൽ മുസ്​ലിം ലീഗും 10 എണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിച്ചത്. എൽ.ഡി.എഫിൽ 20 സീറ്റിൽ സി.പി.എമ്മും ഒന്നിൽ സി.പി.എം സ്വതന്ത്രനും അഞ്ച് സീറ്റിൽ സി.പി.ഐയും മൂന്നെണ്ണത്തിൽ ഐ.എൻ.എല്ലും രണ്ട് സീറ്റിൽ എൻ.സി.പിയും ഒരു സീറ്റിൽ ആർ.എസ്.പിയുമാണ്​ മത്സരിച്ചത്​. യു.ഡി.എഫ് ഇക്കുറിയും സമാനരീതിയിലാകും സീറ്റ് നില. എന്നാൽ, എൽ.ഡി.എഫിൽ മാറ്റമുണ്ടാകും.

മറ്റ് ജില്ലകളിൽനിന്ന് വ്യത്യസ്തമായി പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ് സ്ഥാനവും മലപ്പുറത്ത് ലീഗിനാണ്. 2010ൽ മത്സരിച്ച പത്ത് സീറ്റിലും വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ലീഗ് നൽകിയില്ല. പകരം കോൺഗ്രസിന് ഒരു സ്ഥിരംസമിതി അധ്യക്ഷൻ സ്ഥാനം കൂടി നൽകുകയായിരുന്നു.

നേര​േത്ത പൊതുമരാമത്ത് സ്ഥിരംസമിതി മാത്രമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. ക്ഷേമകാര്യമാണ്​ അധികം നൽകിയത്​. 2015ലും ഇത് ആവർത്തിച്ചു. 2010-^15ൽ പ്രസിഡൻറ് സ്ഥാനം വനിത സംവരണമായിരുന്നു. സുഹ്റ മമ്പാട് പ്രസിഡൻറും പി.കെ. കുഞ്ഞു വീണ്ടും വൈസ് പ്രസിഡൻറുമായി.

2015ൽ നന്നമ്പ്രയിൽനിന്ന്​ വിജയിച്ച എ.പി. ഉണ്ണികൃഷ്ണൻ പ്രസിഡൻറും പൂക്കോട്ടൂരിൽനിന്ന്​ വിജയിച്ച സക്കീന പുൽപ്പാടൻ വൈസ് പ്രസിഡൻറുമായി.

വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചു

എ.പി. ഉണ്ണികൃഷ്​ണൻ (ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​)

വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കാൻ ഭരണസമിതിക്ക്​ സാധിച്ചു. വിദ്യാഭ്യാസ^ആരോഗ്യ​ മേഖലയിലും ഇതിനൊപ്പം തന്നെ പട്ടികജാതി, പട്ടികവർഗ, ആദിവാസി മേഖലകളിലും കാഴ്​ചപരിമിതിയുള്ളവരുടെ വിഷയത്തിലും നല്ല മുൻഗണനയാണ്​ കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ നൽകിയത്​.

വിവിധ പദ്ധതികൾ ഇതിനായി നടപ്പാക്കി. നിലമ്പൂർ അപ്പൻ കാപ്പ്​ പാലത്തിനായി 1.20 കോടിയാണ്​ അനുവദിച്ചത്​. ഇത​ിനോടൊപ്പം കാർഷിക മേഖലക്കും അർഹമായ പരിഗണന നൽകി. ഇതി​െൻറ ഭാഗമായാണ്​ ​കൊണ്ടോട്ടി വലിയതോട്​ നവീകരണം. കേന്ദ്ര ധനകാര്യ കമീഷ​െൻറ 14 കോടി രൂപയുടെ ഫണ്ട്​ ജില്ല പഞ്ചായത്ത്​ മുഖേനയാണ്​ നടപ്പാക്കുന്നത്​.

നിലമ്പൂർ ജില്ല ആശുപത്രിയിൽ പട്ടികവർഗ സ്​ത്രീകൾക്ക്​ പ്രസവാനന്തരം താമസിക്കാൻ ഷെൽട്ടർ കേന്ദ്രം ഒരുക്കുന്നുണ്ട്​​. ഇത്തരത്തിൽ നിരവധി പദ്ധതികളാണ്​ ജില്ല പഞ്ചായത്ത്​ നടപ്പാക്കിയത്​.

മാതൃക പദ്ധതികളൊന്നും കൊണ്ടുവരാനായില്ല

അഡ്വ. ടി.കെ. റഷീദലി (സി.പി.എം)

ജില്ലയെ പൊതുവെ സഹായിക്കുന്ന മാതൃക പദ്ധതികൾ ​കൊണ്ടുവരുന്ന കാര്യത്തിൽ ​ വിജയിക്കാൻ സാധിച്ചിട്ടില്ല. അവസാന കാലത്താണ്​ മാലിന്യ സംസ്​കരണത്തിനായുള്ള പദ്ധതി തീരുമാനിക്കുന്നത്​. പ്രവാസി പുനരധിവാസ വിഷയത്തിൽ ഒരു പദ്ധതിയും കൊണ്ടുവരാനായില്ല.

ബജറ്റ്​ തയാറാക്കു​േമ്പാൾ അടക്കം പ്രവാസി മേഖലയെ അവഗണിക്കുകയാണ്​. സ്​ത്രീകൾക്ക്​ തൊഴിലവസരം സൃഷ്​ടിക്കുന്ന കാര്യത്തിലുള്ള പദ്ധതികൾ തയാറാക്കാനോ അവരെ മുന്നോട്ട്​ നയിക്ക​ാനോ സാധിച്ചിട്ടില്ല. എസ്​.സി മേഖലയിൽ കോടിക്കണക്കിന്​ രൂപ പാഴാക്കുന്നതിൽ റെക്കോഡിട്ട ഭരണസമിതിയാണ്​. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ കോടികൾ നഷ്​ടമായിട്ടുണ്ട്​.

ഭരണസമിതി എടുക്കുന്ന തീരുമാനങ്ങളായിരുന്നില്ല നടപ്പാക്കിയിരുന്നത്​. കൂട്ടുത്തരവാദിത്തമില്ലാതെയായിരുന്നു പ്രവർത്തനം. ആസൂത്രണമില്ലാതെ ചില വ്യക്തികളുടെ താൽപര്യത്തിന്​ അനുസരിച്ചായിരുന്നു പ്രവർത്തനമെന്നതായിരുന്നു ഏറ്റവും വലിയ പോരായ്​മ.

Tags:    
News Summary - Malappuram District Panchayat with UDF from the beginning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.