ചിത്രം: മുസ്​തഫ അബൂബക്കർ

മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കടലുണ്ടിപ്പുഴയോട് ചേർന്ന പാണക്കാട് ഗ്രാമത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന രാഷ്ട്രീയപ്പാർട്ടികൾ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഒരുക്കിയ സ്നേഹക്കാഴ്ചയുണ്ട്. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള പാർട്ടി ഓഫിസ് സി.പി.എമ്മിൻറെതാണ്.

സി.പി.എം പാണക്കാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഇവിടെ സ്ഥാപിച്ചിട്ട് വർഷങ്ങളായി. പുതുക്കിപ്പണിയുന്നതിന് വേണ്ടി കെട്ടിടം പൊളിച്ചപ്പോൾ സ്ഥലത്ത് ഒരേ കാലിൽ തൂക്കിയിട്ടിരിക്കുന്ന തോരണങ്ങളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് ഗോദയിൽ ശത്രുക്കളായ പാർട്ടികളുടെതാണെന്നതാണ് കൗതുകം.

37ാം വാർഡായ പാണക്കാട് നിന്ന് മലപ്പുറം നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് വെൽഫയർ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്ററുകളാണ് 'സൗഹൃദമാല' തീർത്തിരിക്കുന്നത്. ലീഗ് ജില്ലാ പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളുടെ വീടുകളും സമീപത്തുണ്ട്.


Tags:    
News Summary - malappuram local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.