മലപ്പുറം: നഗരസഭയുടെ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നതും കോവിഡ് കാലങ്ങളിൽ അടച്ചിട്ടതുമായ മുഴുവൻ സ്ഥാപനങ്ങൾക്കും വാടക ഒഴിവാക്കി.
ജൂൺ 15നു മുമ്പ് അർഹരായ മുഴുവൻ കച്ചവടക്കാരും അപേക്ഷ സമർപ്പിക്കണമെന്നും 25നകം പരിശോധന പൂരത്തിയാക്കി അർഹരായവർക്ക് ആനുകൂല്യം അനുവദിക്കണമെന്നും കൗൺസിൽ യോഗം നിർദേശം നൽകി. ഈ ഇനത്തിൽ രണ്ട് വർഷങ്ങളിലായി ആകെ 15 ലക്ഷത്തോളം രൂപ നഗരസഭ ഇളവ് നൽകും.
മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി ജൂൺ നാല് മുതൽ ആറ് വരെ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും ശുചീകരണവും നടത്താനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിച്ച് ദ്വീപിൽ ഉണ്ടായിരുന്ന സ്വൈരജീവിതം നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം നഗരസഭ ചെയർമാൻ മുജീബ് കാടേരി അവതരിപ്പിച്ചു. സി.പി.എം കക്ഷി നേതാവ് ഒ. സഹദേവൻ പിന്താങ്ങി. യോഗത്തിൽ വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി, കൗൺസിലർ സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.