കോവിലകംകുണ്ടിൽ തള്ളിയ കക്കൂസ് മാലിന്യം  

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി; ആ​ശു​പ​ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം

മ​ഞ്ചേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി. സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി​യി​ലെ പ്ര​ശാ​ന്തി ആ​ശു​പ​ത്രി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ജി​ല്ല ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

വ്യാ​ഴാ​ഴ്ച രാ​ത്രി 12.30നാ​ണ് പ്ര​ശാ​ന്തി ആ​ശു​പ​ത്രി​യു​ടെ ഒ​മ്നി വാ​നും മ​റ്റൊ​രു ടി​പ്പ​ർ ലോ​റി​യും കോ​വി​ല​കം​കു​ണ്ട് പ​രു​ത്തി​പ​റ്റ റോ​ഡി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് ടി​പ്പ​ർ ലോ​റി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം എ​ത്തി​ച്ച​ത്. സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ മാ​ലി​ന്യം റോ​ഡി​ൽ വീ​ണു. പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം പ​ര​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

ബു​ധ​നാ​ഴ്ച രാ​ത്രി​യും പ​രി​സ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ത് ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ക്കൂ​സ് മാ​ലി​ന്യം എ​ത്തി​ച്ച​ത്. ഇ​തോ​ടെ സ്ത്രീ​ക​ളു​ൾ​െ​പ്പ​ടെ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ലോ​റി ഡ്രൈ​വ​ർ നാ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യു​ടെ പേ​രു​ള്ള വാ​ഹ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ടി​പ്പ​ർ ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

മ​ഞ്ചേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള​ട​ക്കം മ​ലി​ന​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

കോ​വി​ല​കം​കു​ണ്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ലം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

മ​ഴ പെ​യ്താ​ൽ മാ​ലി​ന്യം റോ​ഡി​ലേ​ക്കും കി​ണ​റി​ലേ​ക്കും ഒ​ലി​ച്ചെ​ത്തു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. മാ​ലി​ന്യം നീ​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ​താ​ണെ​ന്നും അ​വ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ഇ​ട​യാ​യ​തെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്.പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മാ​ലി​ന്യം നീ​ക്കാ​മെ​ന്നും ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി ന​ഗ​ര​സ​ഭ

മ​ഞ്ചേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് പി​ഴ ചു​മ​ത്തി ന​ഗ​ര​സ​ഭ. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. 30 ദി​വ​സ​ത്തി​ന​കം മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​മെ​ന്നും നേ​ര​ത്തെ​യും പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ന്നും സെ​ക്ര​ട്ട​റി എ​ച്ച്. സി​മി പ​റ​ഞ്ഞു.

Tags:    
News Summary - Dumped Grabrage in Residential Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.