പാണ്ടിക്കാട്: കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് വരെൻറ പിതാവിന് വക്കാലത്ത് നൽകി വിവാഹിതരായ വധൂവരന്മാർ കണ്ടുമുട്ടിയത് മറ്റൊരു ലോക്ഡൗൺ കാലത്ത്. വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്തിയ, കിഴക്കേ പാണ്ടിക്കാട് ഒറവംപുറത്ത് വീട്ടിൽ അബ്ദുൽ സമദിെൻറ മകൻ അബ്ദുൽ ബാസിത്തും കരുവാരകുണ്ട് മാമ്പുഴ നെച്ചിക്കാടൻ അബ്ദുൽ നാസറിെൻറ മകൾ നസ്രീനുമാണ് ഞായറാഴ്ച ബഹ്റൈൻ വിമാനത്താവളത്തിൽ ആദ്യമായി കണ്ടുമുട്ടിയത്.
കഴിഞ്ഞ ലോക്ഡൗണിൽ മലപ്പുറം ജില്ലയിൽ ആദ്യമായി നടന്ന വക്കാലത്ത് വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടേത്. നസ്രീനും അബ്ദുൽ ബാസിത്തും തമ്മിെല വിവാഹം 2020 മേയ് 25ന് നടത്താൻ മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, ദമ്മാമിൽ പെട്രോമിൻ കോർപറേഷനിൽ ജോലി ചെയ്യുന്ന ബാസിത്തിന് േകാവിഡ്കാല യാത്രാവിലക്ക് കാരണം എത്താൻ കഴിഞ്ഞില്ല. തുടർന്ന് പിതാവിന് വക്കാലത്ത് ഏൽപിച്ചുള്ള കത്ത് മഹല്ല് കമ്മിറ്റിക്ക് അയച്ചതിെൻറ അടിസ്ഥാനത്തിൽ മാമ്പുഴ മഹല്ല് ഖാദി സൈദാലി മുസ്ലിയാർ നിക്കാഹ് നടത്തുകയായിരുന്നു.
ഇതിനുശേഷം നാട്ടിൽ വരാൻ ബാസിത്ത് പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോവിഡ് രണ്ടാം തരംഗം വന്നതോടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി. ഒപ്പം നാട്ടിൽ ലോക്ഡൗണും വന്നതോടെയാണ് ബന്ധുക്കൾ നസ്രീനെ ഗൾഫിലേക്ക് അയക്കാൻ സൗകര്യമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.