അ​ഭി​രാം

വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൈ​റ്റി​ലെ സാ​​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​ച്ച്​ യു​വാ​വ്

മേ​ലാ​റ്റൂ​ർ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള സൈ​റ്റി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്താ​നാ​വാ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി യു​വാ​വ്. ഡി.​വൈ.​എ​ഫ്.​ഐ പു​ല്ലി​കു​ത്ത് യൂ​നി​റ്റ് അം​ഗ​വും മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ഉ​മ്മ​ണ​ത്തു​പ​ടി​യി​ൽ 'വ​ര​ദ'​യി​ലെ അ​ഭി​രാ​മാ​ണ്​ (23), covid19 Kerala.gov.in ലെ ​സാ​ങ്കേ​തി​ക പി​ഴ​വ് ക​ണ്ട​ത്തി​യ​ത്.

പ്ര​േ​ത്യ​ക രോ​ഗ​മു​ള്ള​വ​ർ, വി​ക​ലാം​ഗ​ർ, ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​േ​ത്യ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സൈ​റ്റാ​ണി​ത്. വ്യാ​ജ ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യാം എ​ന്ന പോ​രാ​യ്മ​യാ​ണ് സൈ​റ്റി​നു​ണ്ടാ​യി​രു​ന്ന​ത്. യ​ഥാ​ർ​ഥ ഒ.​ടി.​പി ന​മ്പ​ർ കൊ​ടു​ത്തി​ല്ലെ​ങ്കി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും.

ഇ​തു​മൂ​ലം സ​ർ​ക്കാ​റി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മ​ല്ലാ​ത്ത​വ​ർ​ക്കും മു​ൻ​ഗ​ണ​ന ലി​സ്​​റ്റി​ൽ ക​യ​റി​ക്കൂ​ടാം.

ഈ ​പി​ഴ​വാ​ണ് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ അ​ഭി​രാം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, 22ന് ​കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ഐ.​ടി വി​ഭാ​ഗ​മാ​യ എ​ൻ.​സി.​ഐ.​ഐ.​ടി.​സി​യി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് 26ന് ​സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഇ-​ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, സാ​ങ്കേ​തി​ക പ്ര​ശ്നം തി​ങ്ക​ളാ​ഴ്ച പ​രി​ഹ​രി​ക്കു​ക​യും അ​ഭി​രാ​മി​നെ ഇ-​മെ​യി​ൽ വ​ഴി അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ക​യും ചെ​യ്തു. റി​ട്ട. അ​ധ്യാ​പ​ക​രാ​യ ജി. ​വേ​ണു​ഗോ​പാ​ൽ-​ര​മാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഭി​രാം മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ആ​ർ.​ആ​ർ.​ടി അം​ഗം കൂ​ടി​യാ​ണ്. 

Tags:    
News Summary - At the vaccine registration site The young man who corrected the technical errors gets attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.