മേലാറ്റൂർ: റെയിൽവേ ഗേറ്റ് പരിസരത്ത് റോഡിലെ കുഴികളിൽവീണ് മിനിലോറി തകരാറിലായതിനെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. വാഴക്കുലയുമായി പോകുകയായിരുന്ന മിനിലോറി കുഴിയിൽ വീണ് ആക്സിൽ പൊട്ടി തകരാറിലാകുകയായിരുന്നു. അഞ്ചു മണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായതോടെ പോലീസും പാടുപെട്ടു. തിങ്കളാഴ്ച നാലോടെ തകരാറിലായ മിനിലോറി രാത്രി വൈകിയാണ് നീക്കിയത്.
ആറു മാസമായി ഗേറ്റിന്റെ ഇരുഭാഗവും റോഡിൽ നിറയെ വലിയ കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ അധികൃതർ തയാറായിട്ടില്ല. പരാതി നൽകേണ്ട പഞ്ചായത്തും കണ്ണടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നു. സമയനഷ്ടവും ഉണ്ടാകുന്നു. ദിവസവും ട്രെയിൻ പോകാൻ14 തവണ ഗേറ്റടച്ച് തുറക്കുന്ന സമയത്ത് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു. ഇതിനു പുറമെയാണ് കുഴികൾ താണ്ടിയുള്ള വാഹനങ്ങളുടെ യാത്ര. കുഴികൾ അടക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.