മലപ്പുറം : ജീവിതം ആനന്ദകരമാക്കാനുള്ള പ്രായോഗിക രീതികളും മാനസികാരോഗ്യം നിലനിർത്താനുള്ള നുറുങ്ങുവിദ്യകളും പരിചയപ്പെടുത്തുന്ന ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10 ന് തിരൂരിൽ. വാഗൺ ട്രാജഡി ടൗൺഹാളിൽ ഉച്ചക്ക് ഒന്നിന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത മാനാസികാരോഗ്യ വിദഗ്ധർ പങ്കെടുക്കും. തിരൂർ മങ്ങാട്ടിരി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂറോ സൈക്കാട്രി സെന്‍ററും മാധ്യമവും സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡോപോമിൻ സമ്മിറ്റ് ഡി.വൈ.എസ്.പി യും സിനിമ താരവുമായ സിബി തോമസ് ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ സ്പീക്കർ ജി.എസ്. പ്രദീപ് ‘അറിവിലൂടെ ആനന്ദം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ന്യൂറോ സൈക്കാട്രി സെന്‍റർ ചെയർമാനും മാനസികാരോഗ്യ വിദഗ്ധനുമായ ഡോ.ഹൈദരലി കള്ളിയത്ത് ‘സന്തോഷത്തിന്റെ ജീവശാസ്ത്രം’ എന്ന വിഷയത്തിലും പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫ് ‘സന്തോഷം കണ്ടെത്തിയ വഴികൾ’ എന്ന വിഷയത്തിലും സംവദിക്കും. മാനസികാരോഗ്യ വിദഗ്ധ ന്യൂറോ സൈക്കാട്രി ഡയറക്ടർ മായ ഡോ. മിനി ഹൈദരലി കള്ളിയത്ത് എന്നിവരുടെ പ്രത്യേക സെഷനും ഉണ്ടാവും.

ജീവിത പ്രതിസന്ധികൾക്കിടയിൽ സന്തോഷം തേടിയലയുന്നവർക്കും ജോലിയുടേയും പഠനത്തിന്‍റെയും തിരക്കിനിടയിൽ മാനസിക സമ്മർദത്തിന് വിധേയരായവർക്കും ഡോപോമിൻ സമ്മിറ്റ് സഹായകമാകും. ലഹരിയുടെ ചതിക്കുഴിയിൽ വീണ് പോയവർക്ക് ഉയർത്തെഴുന്നേൽക്കാനുള്ള അവസരം കൂടിയാകും പരിപാടി. സന്തോഷകരമായ കുടുംബജീവിതത്തിനുള്ള സന്ദേശങ്ങൾ പകർന്നു നൽകുന്ന പരിപാടിയിൽ കുടുംബത്തിലെ മുഴുവൻ പേരും പങ്കെടുക്കുന്നത് ഭാവി ജീവിതത്തിന് മുതൽക്കൂട്ടാവും. പ്രവേശനം പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യമാണ്. താൽപര്യമുള്ളവർ 9207335478, 8891229777 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 

Tags:    
News Summary - Mental health program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.