പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ 32 പട്ടികജാതി കോളനികളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി.
നജീബ് കാന്തപുരം എം.എൽ.എയുടെ 2021 -' 22 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിട്ട് 'ഗ്രാമനിലാവ്' എന്നപേരിലാണ് മണ്ഡലത്തിൽ മിനി മാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പാക്കുക.
പദ്ധതിക്ക് തെരഞ്ഞെടുത്ത കോളനികൾ: കൊളക്കട, ഉണ്ണത്ത്, കാരയിൽ വളവ്, ഇ.കെ, പുന്നപ്പറ്റ, തേക്കിൻകോട്, മിച്ചഭൂമി, കിഴിശ്ശേരി, മാനത്ത് മംഗലം, കാരി വളവ്, മാട്ടപ്പറമ്പ്, വള്ളിക്കുന്ന് (പെരിന്തൽമണ്ണ നഗരസഭ), വെട്ടിക്കാട്ട് പറമ്പിൽ, കക്കാട്ടുകുന്ന്, പാറോൽപ്പുര, ചെട്ട്യാൻതൊടി (ഏലംകുളം), കാനം, മുണ്ടകത്തൊടി, അമ്പലക്കുന്ന്, കൊടുങ്ങാടൻ പറമ്പ്, കുണ്ടുങ്ങൽ, നിലവിളിക്കുന്ന്, മരുതൻപാറ (താഴെക്കോട്), മിച്ച ഭൂമി (വെട്ടത്തൂർ), തൊണ്ണൂറായി, കുന്നക്കാട്ടുകുഴി, കൊടക്കാപ്പറമ്പ്, ഓടക്കുളം, കരക്കാത്ത്, മണ്ണാർ (ആലിപ്പറമ്പ്), നെടുങ്ങാംപാറ, എടത്തൊടി കോളനി, അരൂപിക (മേലാറ്റൂർ) എന്നീ കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് ഭരണാനുമതി.
ഒരു കോളനിയിൽ ശരാശരി 1.56 ലക്ഷം രൂപ ചെലവിടും. മറ്റു നടപടികൾ പൂർത്തീകരിച്ച് എത്രയുംപെട്ടെന്ന് പദ്ധതി യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.