മലപ്പുറം: സംസ്ഥാനത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരത്തും മലപ്പുറത്തും യു.ഡി.എഫ് ജനപ്രതിനിധികൾ നടത്താൻ തീരുമാനിച്ചിരുന്ന സമരങ്ങൾ മാറ്റിവെച്ചതായി മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയിയും അറിയിച്ചു.
പേമാരി വരും ദിവസങ്ങളിലും തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സമരങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ചത്. പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ സർക്കാറിെൻറ ഭാഗത്ത് നിന്ന് പരിഹാര നടപടികളുണ്ടായില്ലെങ്കിൽ സമരം നടത്തുന്ന തീയതി പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഒക്ടോബർ 21ന് ജില്ല പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കലക്ടറേറ്റിന് മുന്നിലും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ കൗൺസിലർമാരും ജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിലും സമരം നടത്താനാണ് തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.