വള്ളുവമ്പ്രം: വള്ളുവമ്പ്രം ആലുങ്ങപൊറ്റയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ മോഷണം. 5,05,000 രൂപ നഷ്ടപ്പെട്ടു. നിലമ്പൂർ സ്വദേശിനി എം.കെ. ഷർമിളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ പെട്രോളിയത്തിൽ വ്യാഴാഴ്ച പുലർച്ച രണ്ടിനായിരുന്നു സംഭവം. ഓഫിസിന് പിറകിലെ കോണി വഴി കയറി തൊഴിലാളികൾ താമസിക്കുന്ന മുകളിലെ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം.
ഓഫിസിെൻറ വാതിൽ പൊളിച്ച് അകത്തുകടന്ന് മേശ കുത്തിത്തുറക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ താടി വളർത്തിയ ഒരാളാണ് മോഷ്ടാവെന്ന് കണ്ടെത്തി. 1.59ഓടെ സ്ഥലത്തെത്തിയ ഇയാൾ മഴക്കോട്ട്, ഷൂ, തലപ്പാവ്, ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ചിട്ടുണ്ട്. 2.15നകം തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. മഞ്ചേരി െപാലീസ് കേസെടുത്തു. സി.ഐ കെ.പി. അഭിലാഷിെൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.