അപകട മരണം: രാത്രികാല പരിശോധന ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: കഴിഞ്ഞദിവസം രാത്രി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും ദേശീയ-സംസ്ഥാനപാതകളിൽ രാത്രികാല അപകടങ്ങൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പരിശോധന ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ ഡ്രൈവർമാർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണവും നൽകുന്നുണ്ട്.

അമിത ലൈറ്റുകളുടെ അപകടവും സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിയുടെ ആവശ്യകതയും വിവരിക്കുന്നു. വൈകീട്ട് അഞ്ചിന് തുടങ്ങിയ പരിശോധനയും ബോധവത്കരണവും രാവിലെ ഏഴുവരെ തുടർന്നു. ഹെൽമറ്റ് ധരിക്കാത്തവർ -16 പേർ, അമിത ഭാരം കയറ്റിയവ - പത്ത് വാഹനങ്ങൾ, രൂപമാറ്റം വരുത്തിയവ - രണ്ട് വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് - അഞ്ച് പേർ, ടാക്സ് അടക്കാതെ വാഹനം ഓടിച്ചത് - മൂന്ന്, ഫാൻസി നമ്പർ പ്ലേറ്റ് - രണ്ട്, കളർ ലൈറ്റുകൾ - നാല്, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേരെ കയറ്റിയുള്ള യാത്ര എന്നീ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി. 38 കേസുകളിലായി 4,90,000 രൂപ പിഴ ചുമത്തി. എൻഫോഴ്സ്മെൻറ് എം.വി.ഐ പി.കെ. മുഹമ്മദ് ഷെഫീഖിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനയും ബോധവത്കരണവും. എ.എം.വി.ഐമാരായ പി. അജീഷ്, പി. ബോണി, കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ഇടിമൂഴിക്കൽ, യൂനിവേഴ്സിറ്റി, തലപ്പാറ, പൂക്കിപ്പറമ്പ്, കോട്ടക്കൽ, വളാഞ്ചേരി, ചങ്ങരംകുളം, പൊന്നാനി, മലപ്പുറം തുടങ്ങി വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്ന് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Tags:    
News Summary - Motor vehicle department intensified night inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.