മഞ്ചേരി: ഒത്തുതീർപ്പാക്കാവുന്ന കേസുകളും പരാതികളും കാലതാമസമില്ലാതെ പരിഹരിക്കാനായി ദേശീയ ലോക് അദാലത് നടത്തുന്നു. ദേശീയ-സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റികളുടെ നിർദേശമനുസരിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജൂൺ എട്ടിനാണ് അദാലത്.
എല്ലാ കോടതിയോടനുബന്ധിച്ചും ലോക് അദാലത് നടത്തുന്നതിനാൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി, അതത് താലൂക്ക് കമ്മിറ്റികൾ എന്നിവിടങ്ങളിലാണ് പരാതികൾ നൽകേണ്ടത്. ബന്ധപ്പെടേണ്ട കേന്ദ്രങ്ങളും ഫോൺ നമ്പറുകളും; ജില്ല ലീഗൽ സർവിസസ് അതോറിറ്റി, ജില്ല കോടതി, മഞ്ചേരി-9188127501, ഏറനാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, മഞ്ചേരി-9188127502, നിലമ്പൂർ താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 2, -9188127503, പെരിന്തൽമണ്ണ താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 2 - 9188127504, തിരൂർ താലൂക്ക് - എം.എ.സി.ടി. കോടതി -9188127505, തിരൂരങ്ങാടി താലൂക്ക് - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -1 - 9188127506, പൊന്നാനി താലൂക്ക് - മുൻസിഫ് മജിസ്ട്രേറ്റ് കോടതി -9188127507.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.