മലപ്പുറം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ 2023 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കലക്ഷനില്‍ 93.5 ശതമാനം പൂര്‍ത്തിയാക്കി പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. വളവന്നൂര്‍ (85.31%), കീഴാറ്റൂര്‍ (81.12%) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍.
കുഴിമണ്ണ ഗ്രാമ പഞ്ചായത്താണ് വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കലക്ഷനില്‍ ഏറ്റവും പിന്നില്‍, 0.13 ശതമാനം. സ്ഥാപനങ്ങളില്‍ നിന്നുള്ള യൂസര്‍ ഫീ ഇനത്തില്‍ ചാലിയാര്‍ പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 99.43 ശതമാനം. പെരിന്തല്‍മണ്ണ നഗരസഭ (98.88%), വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് (97.45%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നന്നമ്പ്ര (2.32%), കുറ്റിപ്പുറം (2.35%) പഞ്ചായത്തുകളാണ് സ്ഥാപന കളക്ഷനില്‍ ഏറ്റവും പിറകില്‍.
പദ്ധതിയുടെ മൂന്നാം ഘട്ട പരിപാടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ല, ബ്ലോക്ക് പഞ്ചായത്ത്തല ശില്പശാലകള് നടത്താനും എം.സി.എഫ് നവീകരിക്കല്‍ ഉള്‍പ്പടെ വിവിധ പദ്ധതികള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
പദ്ധതിയിലെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തിയാക്കാത്തവ മൂന്നാം ഘട്ടത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. തദ്ദേശ വകുപ്പ് ജില്ല ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല അവലോകന യോഗത്തിൽ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പുരോഗതി ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.