വെടിവെച്ചിട്ട കാട്ടുപന്നികളുമായി പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ

കാവനൂരിൽ ഒമ്പത് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

 കാവനൂർ: കാവനൂർ പഞ്ചായത്തിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുട്ടികൾ അടക്കം ഒമ്പത് പന്നികളെയാണ് അംഗീകൃത ഷൂട്ടർ അസീസ് ഇരുമ്പിയുടെ നേതൃത്വത്തിൽ മൂന്നാം വാർഡിലെ അത്താണിക്കൽ ഭാഗത്ത് കൊന്നത്. പഞ്ചായത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇതുമൂലം കർഷകർ വലിയ ദുരിതത്തിൽ ആയിരുന്നു. പരാതികളെ തുടർന്നുള്ള അന്വേഷണത്തിലാണ് പന്നിക്കൂട്ടത്തെ കണ്ടെത്തിയത്.

തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാന്റെ നേതൃത്വത്തിൽ വെടിവെക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.പഞ്ചായത്തള നടപടി കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ പന്നികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടമായും അല്ലാതെയും എത്തി വലിയ രീതിയിൽ കൃഷിനാശം വരുത്തിയിരുന്നു. പന്നിശല്യത്തിൽനിന്ന് മോചനം നേടാൻ കാവനൂർ പഞ്ചായത്ത് സബ്സിഡിയോടെ പരീക്ഷണ അടിസ്ഥാനത്തിൽ സൗരവേലി നിർമിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.

കർഷകർക്ക് പന്നി ഉൾപ്പെടെ വന്യജീവികളിൽ നിന്ന് രക്ഷ നൽകാൻ പരമാവധി ശ്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് പി.വി. ഉസ്മാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പുതിയ പദ്ധതികൾ വരുംവർഷങ്ങളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ അടക്കമുള്ളവർ സ്ഥലത്തെത്തി. 

Tags:    
News Summary - Nine wild boars were shot dead in Cavanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.