ശ​നി​യാ​ഴ്ച കേ​ര​ളാം​കു​ണ്ടി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ

ഒലിപ്പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ

കരുവാരകുണ്ട്: ശനിയാഴ്ചയും ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. മലയോരത്ത് കനത്ത മഴ പെയ്തതാണ് കാരണം. അതേസമയം, നാട്ടിൽ മഴയില്ലായിരുന്നു. നിനച്ചിരിക്കാതെ പുഴ നിറഞ്ഞതോടെ പുഴയോര കുടുംബങ്ങളിൽ ആശങ്ക പരന്നു.

കേരളാംകുണ്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഭീതിദമായ രൂപത്തിലാണ് ജലപ്രവാഹമുണ്ടായത്. ഇതോടെ സമൂഹ മാധ്യമങ്ങൾ വഴി കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഒലിപ്പുഴ നിറഞ്ഞൊഴുകിയെങ്കിലും കാര്യമായ നാശങ്ങളൊന്നുമുണ്ടായില്ല.

Tags:    
News Summary - Olipuzha again in overflow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.