മാസ്കണിഞ്ഞോണം

മലപ്പുറം: ഓണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കലക്ടര്‍ കെ. ഗോപാലകൃഷ്​ണ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എം. എന്‍.എം. മെഹറലി, ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള സുജിത്ത് ദാസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

ഓണത്തിന് വീടിനു പുറത്തുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം. ഓണസദ്യ വീടുകളില്‍ മാത്രമൊതുക്കുന്നത് ഉചിതം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കും.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 50 ശതമാനം റവന്യൂ ജീവനക്കാര്‍ മാത്രം ഓഫിസുകളില്‍ ഹാജരായാല്‍ മതി.

ചില ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അത്തരത്തിലുള്ള കൗണ്ടറുകള്‍ അടപ്പിക്കും.

സ്വകാര്യ ലാബുകളില്‍ നടത്തുന്ന കോവിഡ് ടെസ്​റ്റുകളുടെ എണ്ണം ദിവസവും നാലിനകം ജില്ല മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്ന് നിർദേശം നല്‍കും.

സ്വകാര്യ ആശുപത്രികളിലെ ടെസ്​റ്റുകളുടെ എണ്ണം പരിശോധിച്ച് ടെസ്​റ്റി‍െൻറ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കും.

ഹോട്ടലുകളില്‍ പാഴ്സല്‍ സംവിധാനം തുടരും. ഹോട്ടലുകള്‍ക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും തട്ടുകടകള്‍ക്കും ബാധകമാണ്.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വഴിക്കടവ് വഴിയുള്ള ഇതര സംസ്ഥാന വാഹനങ്ങളുടെ രാത്രി ഗതാഗതം പുനഃസ്ഥാപിക്കും. 

Tags:    
News Summary - Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.