മലപ്പുറം: ഓണം പ്രമാണിച്ച് പൊതുജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന, കൂടുതൽ ബജറ്റ് ടൂറിസം പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയിൽനിന്നും ആഗസ്റ്റ് 26ന് മാമലക്കണ്ടം-കുട്ടമ്പുഴ വഴിയും 27ന് മറയൂർ-കാന്തല്ലൂർ വഴിയും മൂന്നാറിലേക്ക് വിനോദയാത്ര ഉണ്ടായിരിക്കും. മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ഒരാൾക്ക് 1430 രൂപയും മറയൂർ വഴി മൂന്നാറിലേക്ക് 1700 രൂപയുമാണ് ചാർജ്. മൂന്നാർ വിനോദയാത്ര രണ്ടു ദിവസമാണ്. 27ന് അതിരപ്പിള്ളി-വാഴച്ചാൽ മഴി മലക്കപ്പാറയിലേക്കും സർവീസുണ്ട്. ചാർജ്ജ് 730 രൂപ. 28ന് മലപ്പുറത്തുനിന്നും അഞ്ചുരുളി-രാമക്കൽമേട്-ചതുരംഗപ്പാറ വഴി വാഗമണിലേക്കും (ഒരാൾക്ക് 3100 രൂപ), 29ന് മറയൂർ, കാന്തല്ലൂർ വഴി മൂന്നാറിലേക്കും ടൂറിസ്റ്റ് സർവിസ് ഉണ്ടായിരിക്കും.
പൊന്നാനിയിൽനിന്നും ഓണം പ്രമാണിച്ച് മൂന്ന് വിനോദയാത്ര പാക്കേജ് തയാറാക്കിയിട്ടുണ്ട്. 26ന് സൈലന്റ്വാലി, കാഞ്ഞിരപ്പുഴ ഡാം സർവീസിന് ഭക്ഷണം ഉൾപ്പെടെ 1400 രൂപയാണ് ചാർജ്ജ്. 30ന് അതിരപ്പിള്ളി-വാഴച്ചാൽ-പെരിങ്ങൽകുത്ത് വഴി മലക്കപ്പാറയിലേക്കും 31ന് വയനാട്ടിലേക്കും സർവീസുണ്ട്. പൊന്നാനി-മലക്കപ്പാറ 680ഉം പൊന്നാനി-വയനാട് 650ഉം രൂപയാണ് ഒരാൾക്ക് ചിലവ്.
പെരിന്തൽമണ്ണയിൽനിന്നും ആഗസ്റ്റ് 20ന് സൈലന്റ്വാലിയിലേക്കും 27ന് മാമലക്കണ്ടം-മാങ്കുളം വഴി മൂന്നാറിലേക്കും സെപ്റ്റംബർ ഒന്നിന് ഇടുക്കി-അഞ്ചുരുളി-അയ്യപ്പൻ കോവിൽ വഴി വാഗമണിലേക്കും വിനോദയാത്ര സർവീസുണ്ട്. സൈലന്റ്വാലി സർവീസിന് 1230 രൂപയും മൂന്നാറിന് 1400 രൂപയും വാഗമണിന് 2720 രൂപയുമാണ് ചിലവ്.
ഓണം പ്രമാണിച്ച്, നിലമ്പൂരിൽനിന്നും മൂന്ന് വിനോദയാത്ര സർവീസുകളുണ്ട്. ആഗസ്റ്റ് 20ന് മലക്കപ്പാറ, 27ന് വയനാട്, സെപ്റ്റംബർ രണ്ടിന് പഞ്ചപാണ്ഡവ ക്ഷേത്രം തീർഥയാത്ര എന്നിവയാണിത്. ബുക്കിങ്ങിന്: 9446389823, 9447203014 (മലപ്പുറം) 9048848436 (പെരിന്തൽമണ്ണ), 9846531574(പൊന്നാനി), 7012968595 (നിലമ്പൂർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.