തിരുവനന്തപുരം: നിലമ്പൂർ താലൂക്കിലെ അമരമ്പലം വില്ലേജിൽ 20 കൈവശക്കാർക്ക് പട്ടയം നൽകാൻ ഉത്തരവ്. ഇവരുടെ അർഹത പരിശോധിച്ച് പട്ടയം നൽകുന്നതിന് സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലമ്പൂർ താലൂക്ക് ലാൻഡ് ബോർഡിെൻറ 2000ത്തിലെ ഉത്തരവുപ്രകാരം മഞ്ചേരി കോവിലകം വക ഭൂമി ഏറ്റെടുക്കാൻ ഉത്തരവായിരുന്നു. അവിടെ 122.14 ഏക്കർ മിച്ചഭൂമി 1992ൽ സർക്കാർ ഏറ്റെടുത്തു.
അതിൽ 20 കൈവശക്കാർ കാലങ്ങളായി ഈ ഭൂമിയിൽ വീട് വെച്ച് താമസിച്ചിരുന്നു. അവർ ചെറുകിട കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളുമാണെന്നും സാമൂഹികവും സാമ്പത്തികവുമായി താഴെത്തട്ടിലുള്ള കുടുംബങ്ങളാണെന്നും അവരെ ഈ ഭൂമിയിൽനിന്ന് ഒഴിപ്പിക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും മലപ്പുറം കലക്ടർ 2020 മാർച്ച് ആറിന് റിപ്പോർട്ട് നൽകി
ഇവർക്ക് ഭൂപരിഷ്കരണ നിയമത്തിലെ 96 വകുപ്പ് പ്രകാരം മുൻഗണന നൽകി ഭൂമി പതിച്ചുനൽകാമെന്ന് ലാൻഡ് ബോർഡ് സെക്രട്ടറിയും അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് അവരുടെ അർഹത പരിശോധിച്ച് പട്ടയം നൽകാൻ ഉത്തരവായത്. കോൽക്കാടൻ പ്രസാദ്, വലയിവീട്ടിൽസ് ജനാർദനൻ, അപ്പുക്കുട്ടൻ, തത്തപ്പുള ഗിരിജ, തത്തപ്പുള മുകുന്ദൻ, വിലാസിനി, സജ്ന വിലയതൊടി, നാരായണൻ പാലേങ്ങര, നറുക്കിൽ പിറുങ്ങ, അരിമ്പ്ര വെളുത്ത, നറുക്കിൽ രേഖി, സ്വപ്ന, സുഗന്ധി, ബീന, ഉണ്ണകലി, ഗോവിന്ദൻ, ടി. ഗിരീഷ്കുമാർ, ടി.രതീഷ്, രാജേശ്വരി, പ്രജീഷ് എന്നിവരാണ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.