തിരുരങ്ങാടി: ചെറുമുക്ക്-കാടാംകുന്ന് റോഡ്, ചെറുമുക്ക്-തിരൂരങ്ങാടി റോഡിലെ പള്ളിക്കത്തായം ഭാഗം എന്നിവിടങ്ങളിലെ ഓവുപാലത്തിന്റെ സൈഡ് ഭിത്തി കല്ലുകളും കോൺക്രീറ്റും അടർന്ന് തകരാറായ നിലയിൽ. ഏത് സമയത്തും അപകടം വിളിച്ച് വരുത്തുന്ന അവസ്ഥയിലാണ്.
ഓവുപാലത്തിെൻറ തറയുടെ കല്ല് ഇളകിയതിനാൽ പാലത്തിന് ഭാരം താങ്ങാൻ കഴിയാതെ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗങ്ങളിലെ റോഡിന് ഉയരം കുറവായതിനാൽ വർഷക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. ഇതും സൈഡ് ഭിത്തി തകരാൻ കാരണമായിട്ടുണ്ട്. പള്ളിക്കത്തായത്ത് അഞ്ച് ഓവുപാലവും കാടാം കുന്ന് റോഡിൽ മൂന്ന് ഓവു പാലവുമുണ്ട്. ഇവയുടേത് എല്ലാം കോൺക്രീറ്റ് അടർന്നിട്ടുമുണ്ട്.
തിരൂരിൽ നിന്നു തിരൂരങ്ങാടി വഴി ചെമ്മാട് ഭാഗത്തേക്ക് നിരവധി ബസ് സർവിസ്, ടിപ്പർ ലോറി മുതലായവ ഇതുവഴി കടന്ന് പോവുന്നുണ്ട്. ഇതിന് സമാനമായി തന്നെ ചെറുമുക്കിൽ നിന്ന് കാടാംകുന്ന് റോഡ് വഴി കൊടിഞ്ഞി-ചെമ്മാട് ഭാഗത്തേക്കും നൂറുക്കണക്കിന് വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.