പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ചെമ്മല പാറക്കടവില്‍നിന്ന് പുലാമന്തോൾ-കുളത്തൂർ റോഡിലേക്കുള്ള ബൈപ്പാസ് റോഡ് പുനരുദ്ധാരണത്തിനു തുടക്കമായി. വീതികുറഞ്ഞ ബൈപാസ് റോഡ് മെയിൻറോഡിലേക്ക് കാഴ്ച മറക്കുന്നത് കാരണം വാഹന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഭരണ സമിതി അംഗം മുഹമ്മദ് മുസ്തഫയുടെയും അഭ്യർഥന പ്രകാരം റോഡിനിരുവശങ്ങളിലെയും സ്ഥല ഉടമകൾ റോഡിന്റെ പ്രവേശന ഭാഗത്ത് സ്ഥലം വിട്ടുനല്ക്കുകയുണ്ടായി. റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിക്കും. ഇതോടെ നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യാഥാർഥ്യമാവുന്നത്. ഇ.പി. പത്മനാഭൻ, പരേതനായ തെക്കേതിൽ വാപ്പുട്ടിയുടെ കുടുംബം എന്നിവരാണ് റോഡിന് സ്ഥലം വിട്ടുനൽകിയത്. എന്നാൽ റോഡിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതിക്കാൽ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.