വ​ള്ളി​ക്കു​ന്നി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

പൊ​ന്നാ​നി/​പ​ര​പ്പ​ന​ങ്ങാ​ടി/​വ​ള്ളി​ക്കു​ന്ന്​: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ പ​ര​പ്പ​ന​ങ്ങാ​ടി ഹാ​ര്‍ബ​ര്‍ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ച് പ്ര​വൃ​ത്തി വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. തീ​ര​ദേ​ശ​ത്തെ പ്ര​വൃ​ത്തി വി​ല​യി​രു​ത്തി​യ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. പു​ലി​മു​ട്ടി​െൻറ ഉ​യ​രം കൂ​ട്ടാ​നും ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍ഭി​ത്തി നി​ര്‍മി​ക്കാ​നും ത​ക​ര്‍ന്ന മേ​ഖ​ല​ക​ളി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​വേ​ദ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു.

കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ, ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എ. ​ഉ​സ്മാ​ന്‍, വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ കെ. ​ഷ​ഹ​ര്‍ബാ​നു, സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്മാ​രാ​യ പി.​വി. മു​സ്ത​ഫ, പി.​പി. ഷാ​ഹു​ല്‍ ഹ​മീ​ദ്, സി. ​നി​സാ​ര്‍ അ​ഹ​മ്മ​ദ്, സി. ​സീ​ന​ത്ത് ആ​ലി​ബാ​പ്പു, കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ. ​കാ​ര്‍ത്തി​കേ​യ​ന്‍, മെ​റീ​ന ടീ​ച്ച​ര്‍, ഗി​രീ​ഷ് ചാ​ലേ​രി, ത​ല​ക്ക​ക​ത്ത് റ​സാ​ഖ്, ടി.​ആ​ര്‍. റ​സാ​ഖ്, ജു​ബൈ​രി​യ്യ, ഫൗ​സി​യ, ഉ​മ്മു​കു​ത്സു, ഹാ​ജി​യാ​ര​ക​ത്ത് കോ​യ, ഷാ​ഹി​ദ, മു​ന്‍ എം.​എ​ല്‍.​എ പി.​കെ. അ​ബ്​​ദു​റ​ബ്ബ്, തീ​ര​ദേ​ശ​വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷെ​യ്ക്ക് പ​രീ​ത്​ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പൊ​ന്നാ​നി ഫി​ഷി​ങ്​ ഹാ​ർ​ബ​ർ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്താ​ൻ 50 കോ​ടി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​​കോ​ടി അ​നു​വ​ദി​ച്ചു. ഹാ​ർ​ബ​റി​നോ​ട്​ ചേ​ർ​ന്ന പു​ഴ​യി​ലേ​യും അ​ഴി​മു​ഖ​ത്തേ​യും മ​ണ​ൽ നീ​ക്കം ചെ​യ്യ​ൽ, ജെ​ട്ടി നി​ർ​മാ​ണം, ലോ​ഡി​ങ്​ ഏ​രി​യ, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക. ഡി.​പി.​ആ​ർ ഉ​ട​ൻ ത​യാ​റാ​ക്കി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം.​ഡി ഷെ​യ്ഖ് പ​രീ​ത്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജോ​മോ​ൻ കെ. ​ജോ​ർ​ജ്, പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ പ്ര​ദേ​ശം, ആ​ന​ങ്ങാ​ടി, മു​ദി​യം, പ​ര​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ന​ടി​യി​ലെ അ​ഴി​മു​ഖ​ത്തെ ച​ളി​യും മ​ണ​ലും മാ​റ്റു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വം മൂ​ലം പു​ഴ​യു​ടെ ഒ​ഴു​ക്ക് നി​ല​ച്ച മ​ട്ടാ​ണ്. ഇ​തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന് പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മ​ന്ത്രി ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​ന​ങ്ങാ​ടി ബീ​ച്ചി​ലെ ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും ആ​ന​ങ്ങാ​ടി - ക​ട​ലു​ണ്ടി ന​ഗ​രം ഫി​ഷ​ർ​മെ​ൻ കോ​ള​നി​യും ആ​ന​ങ്ങാ​ടി ഫി​ഷ് ലാ​ൻ​ഡി​ങ്​ സെൻറ​റും മു​ദ​യം ബീ​ച്ച്, അ​രി​യ​ല്ലൂ​ർ പ​ര​പ്പാ​ൽ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ സെ​റീ​ന ഹ​സീ​ബ്, വ​ള്ളി​ക്കു​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷൈ​ല​ജ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Parappanangadi Harbour will happen soon - Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.