പ​ര​പ്പ​ന​ങ്ങാ​ടി, തി​രു​നാ​വാ​യ, തി​രൂ​ർ, കു​റ്റി​പ്പു​റം സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി, തി​രു​നാ​വാ​യ, തി​രൂ​ർ, കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ് അ​നു​വ​ദി​ച്ച​താ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി അ​റി​യി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യ​ശ്വ​ന്ത്‌​പൂ​ർ എ​ക്സ്പ്ര​സി​നും തി​രു​നാ​വാ​യ സ്റ്റേ​ഷ​നി​ൽ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ മെ​മു എ​ക്സ്പ്ര​സി​നും സ്റ്റോ​പ് അ​നു​വ​ദി​ച്ചു. കു​റ്റി​പ്പു​റ​ത്ത് മ​ല​ബാ​ർ എ​ക്സ്പ്ര​സി​ന്റെ​യും തി​രൂ​രി​ൽ മാ​വേ​ലി എ​ക്സ്പ്ര​സി​ന്റെ​യും സ്റ്റോ​പ് പു​നഃ​സ്ഥാ​പി​ച്ചും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വാ​യ​താ​യി എം.​പി വ്യ​ക്ത​മാ​ക്കി. യ​ശ്വ​ന്ത്‌​പൂ​ർ എ​ക്സ്പ്ര​സി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ക്കു​ക​യെ​ന്ന​ത് കാ​ല​ങ്ങളായു​ള്ള ആ​വ​ശ്യ​മാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ല്ലാ ദി​വ​സ​വു​മു​ള്ള ട്രെ​യി​നി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത് ബം​ഗ​ളൂ​രു യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മാ​കും. കോ​വി​ഡ് കാ​ല​ത്താ​ണ് മ​ല​ബാ​ർ എ​ക്സ്പ്ര​സി​ന്‍റെ കു​റ്റി​പ്പു​റ​ത്തെ സ്റ്റോ​പ്പും മാ​വേ​ലി എ​ക്സ്പ്ര​സി​ന്റെ തി​രൂ​രി​ലെ സ്റ്റോ​പ്പും എ​ടു​ത്തു​ക​ള​ഞ്ഞ​ത്. ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ സ​ർ​വി​സ് ആ​രം​ഭി​ച്ച സ​മ​യ​ത്ത് തി​രു​നാ​വാ​യ ഒ​ഴി​കെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ് അ​നു​വ​ദി​ച്ചി​രു​ന്നു. യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സ് ആ​ഗ​സ്റ്റ് 15 മു​ത​ലും മെ​മു​വും മ​ല​ബാ​ർ എ​ക്സ്പ്ര​സും 16 മു​ത​ലും മാ​വേ​ലി എ​ക്സ്പ്ര​സ് 18 മു​ത​ലും അ​ത​തു സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്തി തു​ട​ങ്ങും.

Tags:    
News Summary - Parappanangady, Tirunavaya, Tirur and Kuttipuram train stations Stop for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.