തിരൂർ: തിരൂർ നഗരസഭ ബസ് സ്റ്റാൻഡിലെ ശൗചാലയം തുറക്കാത്തതിനും റോഡുകളുടെ തകർച്ചക്കും നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ബസ് തൊഴിലാളികളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.
തിരൂരിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള മുഴുവൻ സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല.
യാത്രക്കാരെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്താത്തതും യാത്രക്കാർക്ക് ദുരിതമായി.
ഇതോടെ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 15 ദിവസം മുമ്പ് തന്നെ സമര നോട്ടീസ് നൽകിയെങ്കിലും ചർച്ച നടത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും പൊലീസ് മാത്രമാണ് ചർച്ചക്ക് തയാറായതെന്നും സംയുക്ത ബസ് തൊഴിലാളി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.