നെച്ചിക്കണ്ടൻ മായിൻ, സ്വാതന്ത്ര്യ സമരത്തിൽ പ​െങ്കടുത്തതിന്​ നെച്ചിക്കണ്ടൻ മായിന്​ കേന്ദ്ര സർക്കാർ നൽകിയ താമ്രപത്രം

പൂക്കോട്ടൂർ യുദ്ധം:​ പോരാട്ട സ്​മരണയിൽ ജ്വലിച്ച്​ പെരിമ്പലം ​ഗ്രാമം

മലപ്പുറം: 1921 ആഗസ്​റ്റ്​ 26ന്​ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ​പൂക്കോട്ടൂർ യുദ്ധത്തി​െൻറ ​നൂറാം വാർഷികാചരണത്തിലേക്ക്​ കടക്കു​േമ്പാൾ പോരാട്ട സ്​മരണകളിൽ ജ്വലിച്ചുനിൽക്കുകയാണ്​​ ആനക്കയം പഞ്ചായത്തിലെ പെരിമ്പലം എന്ന ഏറനാടൻ ഗ്രാമം.

പൂക്കോട്ടൂർ യുദ്ധത്തിലും അതി​െൻറ തുടർച്ചയായി നടന്ന പോരാട്ടങ്ങളിലുമായി, 16 പെരിമ്പലം സ്വദേശികൾ രക്തസാക്ഷികളായിട്ടുണ്ട്​. ഏഴുപേരെ ബ്രിട്ടീഷ്​ പട്ടാളം അറസ്​റ്റ്​ ചെയ്​ത്​ ബെല്ലാരി ജയി​ലിലേക്കയക്കുകയും രണ്ടുപേരെ അന്തമാനി​േലക്ക്​ നാടുകടത്തുകയുമുണ്ടായി.

1919ൽ നടന്ന ജന്മിത്വ^ബ്രിട്ടീഷ്​ തേർവാഴ്​ചക്കെതിരെ നടന്ന നെന്മിനി യുദ്ധത്തിൽ രക്തസാക്ഷികളായ 11 പേരെ കൂടി ചേർക്കു​േമ്പാൾ മലബാർ സമരത്തിൽ പെരിമ്പലം ഗ്രാമത്തിലെ രക്തസാക്ഷികളുടെ എണ്ണം 27 ആകും. ഇതിൽ എട്ട്​ പേരുടെ പിൻതലമുറയെകുറിച്ച വിവരങ്ങൾ അന്വേഷണത്തിൽ ലഭ്യമായി.

പെരിമ്പലം കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജിയാണ്​​​ സാമ്രാജ്യത്വ^ജന്മിത്വ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തി​െൻറ ആദ്യ മുന്നണിപ്പോരാളി. കടക്കോട്ടിൽ ഇല്ലവുമായി യുദ്ധം പ്രഖ്യാപിച്ച വലിയ ചേക്കുഹാജിയും പത്ത്​ അനുയായികളും ബ്രിട്ടീഷ്​ പട്ടാളവുമായുള്ള ഏറ്റുമുട്ടലിലാണ്​ കൊല്ലപ്പെടുന്നത്​.

വലിയ ചേക്കുഹാജിയുടെ മക​െൻറ​ പേരമക്കൾ പെരിമ്പലം പൊറ്റമ്മലിൽ താമസിച്ചുവരുന്നു. പൂക്കോട്ടൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ച 13 പെരിമ്പലം സ്വദേശിക​െളക്കുറിച്ച്​ വിവരം നൽകുന്നുണ്ട്​ കേന്ദ്ര സാംസ്​കാരിക മന്ത്രാലയത്തിനുകീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്​ (​െഎ.സി.എച്ച്​.ആർ) 2019ൽ പുറത്തിറക്കിയ 'ഡിക്​ഷനറി ഒാഫ്​ മാർടേഴ്​സ്​ ^ഇന്ത്യാസ്​ ഫ്രീഡം സ്​​ട്രഗ്​ൾ 1857^1947' സമാഹാരത്തി​െൻറ അഞ്ചാം വാള്യം.

ഇതിൽ പരാമർശിക്കുന്ന നാല്​ രക്തസാക്ഷികളുടെ പിൻമുറക്കാരെ കുറിച്ചുള്ള വിവരം ഇതിനകം ലഭ്യമായി. പൂക്കോട്ടൂരിൽ രക്തസാക്ഷികളായ, കേന്ദ്ര സർക്കാർ രേഖയിൽ വരാത്ത മറ്റു മൂന്ന്​ ​പോരാളികളെക്കുറിച്ചും നാടുകടത്തപ്പെട്ട രണ്ടുപേരെക്കുറിച്ചും അവരുടെ ഇപ്പോഴത്തെ തലമുറയെ സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായി​.

പിലാത്തോട്ടത്തിൽ മൊയ്​തീൻ മൊല്ല, മക്കളായ കമ്മദ്​ മൊല്ല, കുഞ്ഞഹമ്മദ്​ മൊല്ല എന്നിവരുടെയും നെച്ചിക്കണ്ടൻ കുടുംബാംഗം മമ്മദ്​, ചക്കാലക്കുന്നൻ കുടുംബാംഗങ്ങളായ കുഞ്ഞുമോയി ഹാജി, സൈതാലി, പോക്കർ ഹാജി എന്നിവരുടെയും കുടുംബ വിവരങ്ങളാണ്​ കണ്ടെത്താനായത്.

ഇതേ യുദ്ധത്തിൽ പ​െങ്കടുത്തതിന്​ അന്തമാൻ ദ്വീപുകളിലേക്ക്​ നാടുകടത്തപ്പെട്ട നെച്ചിക്കണ്ടൻ കുടുംബാംഗങ്ങൾ തിരിച്ചുവന്ന്​ പള്ളിപ്പടിയിൽ താമസിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.