പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബിവറേജസ് ഔട്ട്ലെറ്റിലെ 11 ജീവനക്കാർക്ക് ഞായറാഴ്ചയും ഒരാൾക്ക് ചൊവ്വാഴ്ചയും കോവിഡ് സ്ഥിരീകരിച്ചതോടെ ബിവറേജസ് ഒൗട്ട്ലെറ്റ് താൽക്കാലികമായി അടച്ചിട്ടു.
കോർപറേഷെൻറ മറ്റൊരറിയിപ്പുണ്ടാവുന്നത് വരേക്കാണ് ഷോപ്പ് അടച്ചിടുന്നത്. അതേസമയം, ജൂലൈ 23 മുതൽ 30 വരെ ഇവിടെ നിന്ന് മദ്യം വാങ്ങിയവരോട് സ്വയം നിരീക്ഷണത്തിൽ പോവാനും നിർദേശിച്ചിട്ടുണ്ട്. 20 ജീവനക്കാരാണ് പെരിന്തൽമണ്ണ ബിവറേജസ് ഒൗട്ട്ലെറ്റിൽ.
ഇതിൽ ഒരാൾക്ക് ജൂലൈ 30ന് രോഗം സ്ഥിരീകരിച്ചതോടെ മറ്റുള്ള മുഴുവൻ ജീവനക്കാരും ക്വാറൻറീനിൽ പോയിരുന്നു. ഇവരുടെ സ്രവം പരിശോധിച്ചതിൽ ഞായറാഴ്ച 11 പേർക്കും തിങ്കളാഴ്ചയിൽ ഒരാൾക്കും പോസിറ്റിവായി.
രോഗം സ്ഥിരീകരിച്ചവരിൽ ചിലർ ബിവറേജസിെൻറ അങ്ങാടിപ്പുറത്തെ വെയർഹൗസ് ഒാഫിസുമായും ജീവനക്കാരുമായും നേരത്തെ സമ്പർക്കം പുലർത്തിയതിനാൽ ഒൻപതു പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കി ഇവരുടെ സ്രവം തിങ്കളാഴ്ച തന്നെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പരിശോധനക്കെടുത്തു.
ഇവർ സ്വയംനിരീക്ഷണത്തിലാണ്. നിലമ്പൂർ ബിവറേജസ് ഷോപ്പ് കണ്ടെയിൻമെൻറ് സോണിലായതിനാൽ അടച്ചിട്ട ഘട്ടത്തിൽ അവിടെ തൊഴിലെടുത്തിരുന്ന ജീവനക്കാരെ വർക്ക് അറേജ്മെൻറിൽ പെരിന്തൽമണ്ണയിൽ വരുത്തിയാണ് മദ്യവിൽപന ശാല പ്രവർത്തിച്ചിരുന്നത്.
എന്നാൽ സ്റ്റോക്കെടുക്കലും ഇൻറൻറ് കൈമാറലുമടക്കം കാര്യങ്ങൾക്ക് എപ്പോഴും ഷോപ്പിൽ നിന്ന് ഒരാൾ വെയർ ഹൗസ് ഗോഡൗണിലെത്തേണ്ടതുള്ളതിനാൽ സമ്പർക്കമുണ്ടായിട്ടുണ്ട്.
അതിനു പുറമെ ഷോപ്പിെൻറ താക്കോൽ കൈമാറ്റത്തിനും മറ്റുമായും ഇത്തരം രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായതിനാൽ നിലമ്പൂരിൽ നിന്ന് വന്ന് ജോലി െചയ്തിരുന്നവരും സ്വയം നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.