വേ​ങ്ങൂ​ർ എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘മെ​ഹ​ർ’ സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ​നി​ന്ന്​

പ​ത്ത​ര​മാ​റ്റ്​ തി​ള​ക്ക​ത്തി​ൽ 'മെ​ഹ​റി'​ന് പ​രി​സ​മാ​പ്തി

മേ​ലാ​റ്റൂ​ർ: വേ​ങ്ങൂ​ർ എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 'മെ​ഹ​ർ -2020' സ​മൂ​ഹ വി​വാ​ഹം സ​മാ​പി​ച്ചു.

നി​ർ​ധ​ന​രാ​യ 10 യു​വ​തി​ക​ളു​ടെ മം​ഗ​ല്യ​സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, മാ​നേ​ജ്മ​െൻറ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

മാ​ർ​ച്ച് 30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​വാ​ഹം കോ​വി​ഡ് ലോ​ക്​​ഡൗ​ൺ കാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ​ധൂ​വ​ര​ന്മാ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഓ​രോ വ​ധു​വി​നും എ​ട്ട്​ പ​വ​ൻ സ്വ​ർ​ണ​വും വ​ധൂ​വ​ര​ന്മാ​ർ​ക്കു​ള്ള വ​സ്ത്ര​വും വി​വാ​ഹ​ച്ചെ​ല​വു​ക​ളും അ​ട​ക്കം മു​ഴു​വ​ൻ ചെ​ല​വും മെ​ഹ​ർ ക​മ്മി​റ്റി​യാ​ണ് വ​ഹി​ച്ച​ത്. നാ​ല്​ ജി​ല്ല​ക​ളി​ലാ​യി ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​വാ​ഹം ച​രി​ത്രം തീ​ർ​ത്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മാ​തൃ​ക സൃ​ഷ്​​ടി​ച്ച്​ 2016 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന സ​മൂ​ഹ വി​വാ​ഹ സം​ഗ​മ​മാ​യ മെ​ഹ​റി​ലൂ​ടെ അ​ഞ്ച്​ വ​ർ​ഷം​കൊ​ണ്ട് 44 വി​വാ​ഹ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജി. ​ര​മേ​ഷ്, മാ​നേ​ജ​ർ സി.​കെ. സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​നീ​ഷ് ബാ​ബു, സ്​​റ്റാ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​യ വി.​പി. ഷം​സു​ദ്ദീ​ൻ, ക​ൺ​വീ​ന​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ഹ​സ​ന​ത്ത്, ജ​സീ​ൽ ഷാ, ​ലി​ലോ​ജ, സ്​​റ്റു​ഡ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷി​ഹാ​ബ്, ഷി​ബി​ലി, ത​മീം, ഹി​ജാ​സ്, അ​നു​വി​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.