തേഞ്ഞിപ്പലം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ തീരുമാനമെടുത്ത തേഞ്ഞിപ്പലം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ഒട്ടുമിക്ക വാർഡുകളിലും കുന്നുകൂടി കിടക്കുന്നതായി നാട്ടുകാരുടെ പരാതി.
എം. സി.എഫിലുണ്ടായ തീപിടുത്തത്തിന് ശേഷം പഞ്ചായത്തിലെ വാർഡുകളിൽ അതത് ഇടങ്ങളിലായി, വീടുകളിൽനിന്ന് ഫീസ് വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച് ഗ്രീൻവോയ്സ് കമ്പനിക്ക് കൈമാറാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ 24നായിരുന്നു കോഹിനൂർ ദേവതിയാലിന് സമീപം കാരി മഠത്തിൽ മേഖലയിലുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. ഇതിനുശേഷമാണ് ഹരിത കർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അതത് വാർഡുകളിൽ ഒരിടത്ത് സംഭരിക്കാൻ തീരുമാനിച്ചത്. എന്നാൽ മഴ പെയ്ത് തുടങ്ങിയിട്ടും ആഴ്ചകളായി പ്ലാസ്റ്റിക് മാലിന്യം ഓരോ കേന്ദ്രങ്ങളിലായി കുന്നുകൂടി കിടക്കുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.