മലപ്പുറം: പ്ലസ് വൺ സീറ്റ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഇത്തവണ നേരത്തേ വന്നത് പ്രതിസന്ധിക്കിടയിലും വിദ്യാർഥികൾക്ക് ചെറിയ ആശ്വാസമാവും.
ഏകജാലക സംവിധാനം വഴി ആദ്യ ഘട്ട അലോട്ട്മെൻറിൽത്തന്നെ കൂടുതൽപേർക്ക് അവസരം ലഭിക്കുമെന്നതാണ് ഇതിെൻറ ഗുണം. 20 ശതമാനം വരെ സീറ്റാണ് വർധിക്കുക.
85 സർക്കാർ വിദ്യാലയങ്ങളിൽ 435ഉം 84 എയ്ഡഡ് സ്കൂളുകളിൽ 389 ബാച്ചുകളുമാണ് ജില്ലയിലുള്ളത്.
എയ്ഡഡ് മാനേജ്മെൻറും 20 ശതമാനം സീറ്റ് കൂട്ടാൻ തയാറായാൽ സർക്കാർ സ്കൂളിലടക്കം ആകെ 8240 വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
സർക്കാർ എയ്ഡഡ് മേഖലയിൽ നോൺ മെറിറ്റിലടക്കം നിലിവിലുള്ളത് 41200 സീറ്റുകളാണ്. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം വർധിപ്പിച്ചപ്പോൾ ഓരോ ക്ലാസിലും 65 കുട്ടികൾ വരെയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ കഴിഞ്ഞ വർഷം ആദ്യ ഘട്ട അലോട്ട്മെൻറുകൾക്ക് ശേഷമായിരുന്നു സീറ്റ് വർധന.
ഇതിന് മുമ്പെ നിരവധിപേർ ഓപൺ സ്കൂളുകളെയും മറ്റു ഉപരിപഠന സാധ്യതകളെയും ആശ്രയിച്ചിരുന്നു. 76,633 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് അർഹരായത്.
സി.ബി.എസ്.ഇ ഉൾപ്പെടെ മറ്റു സിലബസുകളിലുള്ളവർ വേറെയുമുണ്ട്. ഇതര ജില്ലകളിൽ പരീക്ഷയെഴുതിയവരും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവർ കൂടിയാവുമ്പോൾ പത്താം ക്ലാസ് കഴിഞ്ഞവരുടെ എണ്ണം 80,000 കടക്കും.
62,788 പേരാണ് ബുധനാഴ്ച വൈകുന്നേരം വരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 54635 അപേക്ഷകൾ സ്വീകരിച്ചു. എസ്.എസ്.എൽ.സി 52142, സി.ബി.എസ്.ഇ 1864, ഐ.സി.എസ്.ഇ 26, മറ്റുള്ളവർ 603 എന്നിങ്ങനെയാണ് സിലബസ് തിരിച്ചുള്ള കണക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.