ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ

ഹോ​ട്ട​ലു​ക​ളി​ൽ പൊ​ന്നാ​നി ന​ഗ​ര​സ​ഭയുടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​

പൊ​ന്നാ​നി: ഹോ​ട്ട​ലു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലാ​ണ് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ ആ​റ് മു​ത​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തോ​ടൊ​പ്പം വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​യോ മ​റ്റെ​ന്തെ​ങ്കി​ലും കു​റ​വു​ക​ളോ ഉ​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡ്, ച​ന്ത​പ്പ​ടി, ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 16 ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​വ​യി​ൽ 10 ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും മ​റ്റ് അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. നി​രോ​ധി​ത പ്ലാ​സ്റ്റി​കും സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു. കാ​ലി​ക്ക​റ്റ് എം​പ​യ​ർ, ഫു​ഡ് പോ​ട്ട്, സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി കാ​ന്റീ​ൻ, ഫെ​യ്മ​സ് ഹോ​ട്ട​ൽ, ഹോ​ട്ട​ൽ ജീ​വാ​സ്, ഇ​ക്കാ​യി​സ്, ഹോ​ട്ട​ൽ റോ​യ​ൽ ഡേ, ​ഹോ​ട്ട​ൽ ന​മ്മ​ൾ, ജ​സ് ന​ഗ​ര ച​പ്പാ​ത്തി ക​മ്പ​നി, ഹോ​ട്ട​ൽ ബൈ​ജു എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം, വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് എ​ന്നി​വ ക​ണ്ടെ​ത്തി​യ​ത്. പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത പി​ഴ ഈ​ടാ​ക്കു​ന്നു​ണ്ട്. മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കും.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. സ​ജി​റൂ​ൻ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ്വാ​മി​നാ​ഥ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​പി. മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, പ​വി​ത്ര​ൻ, ഷി​ജി, ശ്രീ​തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ponnani Municipal Council's lightning inspection of hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.