വേങ്ങര: കുറ്റാളൂർ സബാ സ്ക്വയറിൽ ഫുഡ് ആൻഡ് ബാൾ കാർണിവലിൽ പ്രവചന മത്സരവും. ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരഫലങ്ങൾ പ്രവചിക്കുന്ന 20 പേർക്ക് വീതമാണ് ഫുട്ബാൾ സമ്മാനം നൽകുക.
ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വേങ്ങര സബാ സ്ക്വയറിൽ സ്ഥാപിച്ച ബോക്സിൽ ഉത്തരങ്ങൾ നിക്ഷേപിക്കുക. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ 7.30 വരെ നിക്ഷേപിക്കുന്ന ഉത്തരങ്ങളിൽനിന്ന് നറുക്കിട്ടെടുക്കുന്ന 20 പേർക്കാണ് സമ്മാനം ലഭിക്കുക.
വേങ്ങര: ഫുഡ് ആൻഡ് ബാൾ കാർണിവലിൽ ആവേശകരമായ ഷൂട്ട്ഒൗട്ട് മത്സരം. പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസ് ഉൾപ്പെടെ സമ്മാനം ലഭിക്കും. നിരവധി പ്രോത്സാഹനസമ്മാനങ്ങളും മത്സരാർഥികളെ കാത്തിരിക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് മത്സരം.
സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം. കൂടാതെ, കാർണിവൽ ആരംഭിക്കുന്ന നാലുമണി മുതൽ വിവിധ സ്പോട്ട് ക്വിസ്, ഷൂട്ട്ഒൗട്ട് മത്സരങ്ങളും നടക്കും. കാർണിവലിൽ എത്തുന്നവർക്ക് വിവിധ പരിപാടികൾ നടത്താൻ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.