മഞ്ചേരി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവിസ് മെഡൽ നേടി മഞ്ചേരി അഗ്നിരക്ഷ നിലയത്തിെൻറ അഭിമാനമായി സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ. മുഹമ്മദ് കുട്ടി.
വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമായി കേരളത്തിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ അഞ്ചുപേർക്കാണ് ഇത്തവണ മെഡൽ ലഭിച്ചത്.
2004ൽ ഫയർ സർവിസിൽ പ്രവേശിച്ച ശേഷം നിരവധി മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻ രക്ഷപ്പെടുത്തിയ ഇദ്ദേഹത്തിെൻറ വിലമതിക്കാനാവാത്ത സേവനത്തിനുള്ള അംഗീകാരമാണ് മെഡൽ നേട്ടം.
2016ൽ മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡലും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രക്ഷാപ്രവർത്തനത്തിന് ഒട്ടനവധി റിവാർഡും മൂന്നുതവണ ഗുഡ് സർവിസ് എൻട്രിയും ലഭിച്ചിട്ടുണ്ട്.
മെഡൽ നേടാനായതിൽ ഏറെ സന്തോഷവും അഭിമാനവുണ്ടെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. കുഴിമണ്ണ പുല്ലഞ്ചേരി സ്വദേശി പരേതനായ കാഞ്ഞിരങ്ങാടൻ കുഞ്ഞവറു-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: സഫ്ന ഷെറിൻ, ഫാത്തിമ ഫർഹ, ഫാത്തിമ ഫൈസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.