തിരൂർ: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവിസ് മെഡൽ തിരൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസറും ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ജില്ല വിജിലൻസ് ആൻഡ് ഇന്റലിജൻസ് സ്റ്റേഷൻ ഓഫിസറുമായ വി.കെ. ബിജുവിന്. 2008ൽ കേരള മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡലും 2014ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മിഠായിത്തെരുവ് ഉൾപ്പെടെയുള്ള വൻ അഗ്നിബാധകൾ, കടലുണ്ടി ട്രെയിൻ ദുരന്തം, കരിപ്പൂർ വിമാനദുരന്തം, പശുക്കടവ്, കവളപ്പാറ, തൃശൂർ ദേശമംഗലം എന്നിവിടങ്ങളിലെ ഉരുൾപൊട്ടലുകൾ, 2007, 2018, 2019 വർഷങ്ങളിലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ അഗ്നി രക്ഷാപ്രവർത്തനങ്ങളിലും പ്രവർത്തിച്ച് ധാരാളം ജീവനുകളും സ്വത്തുക്കളും രക്ഷിക്കാനായി.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഫറോക്ക് നല്ലൂർ ഉദയമംഗലത്ത് വീട്ടിൽ പത്മനാഭമേനോന്റെയും സാവിത്രി ടീച്ചറുടെയും മകനാണ്. ഭാര്യ: നിഷ (അധ്യാപിക, എ.കെ.കെ. ആർ.എച്ച്.എസ് ഫോർ ഗേൾസ് ചേലനൂർ). മക്കൾ: അനുഭവ് (മർച്ചന്റ് നേവി), ആരോമൽ.
മലപ്പുറം: വിശിഷ്ഠ സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് മലപ്പുറം ജില്ലയിലെ അഞ്ച്പേർ അർഹരായി.
സിവിൽ എക്സൈസ് ഓഫിസർ (മലപ്പുറം) നിതിൻ ചോമാരി, സിവിൽ എകസൈസ് ഓഫിസർ (മലപ്പുറം) പി. സഫീറലി, സിവിൽ എകസൈസ് ഓഫിസർ ഡ്രൈവർ കെ.സി. അബ്ദുറഹ്മാൻ (മലപ്പുറം), വനിത സിവിൽ എക്സൈസ് ഓഫിസർ (കാളിക്കാവ്) എ.കെ. നിമിഷ, വനിത സിവിൽ എകസൈസ് ഓഫിസർ (പൊന്നാനി) ടി.കെ. ജ്യോതി എന്നിവരാണ് അവാർഡിനർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.