തിരൂരങ്ങാടി: കക്കാട് ടൗണിൽനിന്ന് വൺവേ തെറ്റിച്ച് കക്കാട് ജി.എം.യു.പി സ്കൂളിലെ സ്കൂൾ ബസ് മുന്നോട്ടെടുത്ത സംഭവത്തിൽ ഡ്രൈവർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സിന്റോയാണ് നടപടിയെടുത്തത്. സ്കൂൾ ബസ് ഡ്രൈവർമാർ നിയമലം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും വി.എസ്. സിന്റോ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂൾ ബസ് വൺവേ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോൾ തലനാരിഴക്കാണ് അപകടം ഒഴിഞ്ഞുമാറിയത്. മിനി ലോറിക്കും തുടർന്ന് മദ്റസ കുട്ടികൾക്കും സ്കൂൾ ബസ് ഇടിക്കേണ്ടതായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സിന്റോ മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.