മലപ്പുറം: ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സര്‍വിസ് നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളില്‍ ജില്ലയിലെ മുഴുവന്‍ ബസുടമകളും പങ്കെടുക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി ശനിയാഴ്ച സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ നടത്തും.
നവംബര്‍ ഒമ്പതു മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കും. ബസ് വ്യവസായത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന് കമീഷന് വിദ്യാർഥികളുടെ യാത്രനിരക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കിെൻറ 50 ശതമാനമാക്കി ഉയര്‍ത്തണമെന്നും കോവിഡ് കാലത്തെ സ്റ്റേജ് കാരേജ് ബസുകളുടെ റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
കമീഷൻ ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങുന്നത്. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ ഹംസ എരിക്കുന്നന്‍, എം.സി. കുഞ്ഞിപ്പ, മാനു പാസ്, പി. നാണി ഹാജി ബ്രൈറ്റ്, കെ.വി. അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.