കോരിച്ചൊരിഞ്ഞ മഴയിലും അടങ്ങാതെ മന്ത്രി കെ.ടി. ജലീലിനെതിരായ പ്രതിഷേധം. ശനിയാഴ്ച രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, യുവമോർച്ച സംഘടനകളുടെ നേതൃത്വത്തിൽ മന്ത്രിയുടെ വീട്ടിലേക്കും ഓഫിസിലേക്കും മാർച്ച് നടത്തി.
മലപ്പുറം കുന്നുമ്മൽ ജങ്ഷനിൽ ഉച്ചയോടെ യൂത്ത് ലീഗ്, യുവമോർച്ച ജില്ല കമ്മിറ്റികൾ നടത്തിയ ദേശീയപാത ഉപരോധത്തിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
മലപ്പുറം: മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയമുണ്ടാവൂ എന്ന് നിരന്തരം പറയുന്ന മന്ത്രി കെ.ടി. ജലീലിന് മടിയില്‍ കനം മാത്രമല്ല, കനകവുമുള്ളതിനാലാണ് വെപ്രാളപ്പെടുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി. പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സെക്രട്ടേറിയറ്റിൽ സ്ഥലം അനുവദിക്കേണ്ട സാഹചര്യമാണുള്ളത്. മതഗ്രന്ഥങ്ങള്‍ വരെ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയതിന് അന്വേഷണം നേരിടുന്ന മന്ത്രി സ്വന്തം യാത്രക്ക് സ്വകാര്യ കാറിെന ആശ്രയിച്ചത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, ബാവ വിസപ്പടി, എന്‍.കെ. അഫ്സല് റഹ്മാന്, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍.എ. കരീം, കെ.എന്‍. ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, സജറുദ്ദീന്‍ മൊയ്തു തുടങ്ങിയവർ നേതൃത്വം നല്കി.
മലപ്പുറം: കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ മലപ്പുറം ടൗണിൽ റോഡ് ഉപരോധിച്ചു. യുവമോർച്ച ജില്ല പ്രസിഡൻറ് സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ചു. ടി.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി സിതു കൃഷ്ണൻ, ഉണ്ണികൃഷ്ണൻ തൊഴാക്കര, അർജുൻ മേച്ചേരി, അഖിലേഷ് എന്നിവർ സംസാരിച്ചു.
നരിപറമ്പ്: മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി സത്യഗ്രഹ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ഷെഫീഖ് കൈമലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്, എ.എം. രോഹിത്, പി. ഇഫ്ത്തിഖാറുദ്ദീൻ, ടി.എം. മനീഷ്, സി. രവീന്ദ്രൻ, രജിത്, ഷറഫുദ്ദീൻ ചോലയിൽ, സെമീർ മന്നത്ത്, വൈശാഖ്, റാഫി തവനൂർ, നിഷാദ് ചമ്രവട്ടം, ഷമിൻ എന്നിവർ സംബന്ധിച്ചു. മലപ്പുറത്തും പ്രവർത്തകർ പ്രകടനം നടത്തി. പി.കെ. നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി: കാവുംപുറത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. സാക്ഷര കേരളത്തിന് ജലീൽ അപമാനമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് പറഞ്ഞു.
അഡ്വ. ഒ.പി. റഊഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശ്ഹർ പെരുമുക്ക് മുഖ്യപ്രഭാഷണം നിർവഹിച്ചു. സലാം വളാഞ്ചേരി, വി.എ. വഹാബ്, ഫഹദ് കരേക്കാട്, കെ.പി. അൻവർ സാദാത്ത്, എം. ഷമീർ എടയൂർ, എൻ.കെ. റിയാസുദ്ദീൻ, ബാസിത്ത് എടച്ചലം, പി.ടി. റാഷിദ്, സഫ്വാൻ മാരാത്ത്, സൈൻ സഖാഫ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ പോലും മന്ത്രിസ്ഥാനത്ത് നിലനിർത്തുന്നത് സി.പി.എമ്മിെൻറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്.
ജില്ല പ്രസിഡൻറ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറർ എ. ഫാറൂഖ്, മുനീബ് കാരക്കുന്ന്, റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുഹമ്മദ് പൊന്നാനി, അഷ്റഫ് വൈലത്തൂർ, നസീറ ബാനു, സി.സി. ജാഫർ, വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ, കെ.വി. സഫീർ ഷാ തുടങ്ങിയവർ സംസാരിച്ചു. പാർട്ടിയുടെ മുനിസിപ്പൽ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് എ.എം. ഇർഫാൻ നൗഫൽ, അബ്ദുറഹ്മാൻ മങ്കരതൊടി, എ. സൈനുദ്ദീൻ, എൻ.കെ. ഇർഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.