പരപ്പനങ്ങാടി: നാടിനെയും സഹപ്രവർത്തകരെയും കണ്ണീരിലാഴ്ത്തി രാജാമണിക്ക് മടക്കം. ഔദ്യോഗിക കൃത്യനിർവഹണം വിജയകരമായി പൂർത്തീകരിച്ച് അയൽ സംസ്ഥാനത്ത് അപകടത്തിൽപ്പെട്ട് മരിച്ച പരപ്പനങ്ങാടി സ് റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ രാജാമണിക്കാണ് ഔദ്യോഗിക ബഹുമതികളോടെ നാട് കണ്ണീരണിഞ്ഞ സെല്യൂട്ട് നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരപ്പനങ്ങാടിയിൽ നിന്ന് കാണാതായ യുവതിയെ തേടി കർണാടകയിലെത്തി അന്വേഷണ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്.
കേസന്വേഷണ ദൗത്യം വിജയകരമായെങ്കിലും സമർഥയായ അന്വേഷണ ഉേദ്യാഗസ്ഥയുടെ വേർപാട് നാടിെൻറ തേങ്ങലായി. ജില്ല പൊലീസ് മേധാവി സുജിത് ദാസ്, ഡിവൈ.എസ്.പി എം.ഐ. ഷാജി, സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് എന്നിവർ ആദരാഞ്ജലികളർപ്പിച്ചു.
പരപ്പനങ്ങാടി സ്റ്റേഷനിൽ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസറായും 'നിർഭയം' സ്ത്രീ സുരക്ഷ ബോധവത്കരണ പദ്ധതി കോഓഡിനേറ്ററായും രാജാമണി പ്രവർത്തിച്ചിട്ടുണ്ട്.
പ്രളയകാലത്ത് കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയും ട്രോമോ വളൻറിയർ കൂട്ടായ്മയുടെയും ഭാഗമായിരുന്നു. നെടുവ പൂവത്താൻ കുന്നിലെ താഴത്തേതിൽ രമേശെൻറ ഭാര്യയാണ്. തെൻറ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്രയും ആത്മർഥതയുള്ള സഹപ്രവർത്തകയെ കണ്ടിട്ടിെല്ലന്ന് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.