മലപ്പുറം: തൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ അയോധ്യ രാമക്ഷേത്രവും രാംലല്ല പ്രതിഷ്ഠയും ഉയർത്തിയത് കേരളത്തിൽ സാംസ്കാരിക ഹിന്ദുത്വത്തിലൂടെ രാഷ്ട്രീയ അടിത്തറ പാകാനുള്ള സംഘ്പരിവാർ അജണ്ടയാണെന്നും അവയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ.
‘ഉയരെ’ എന്ന ഹയർ സെക്കൻഡറി ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. തശ്റീഫ് അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ.പി. ഫാറൂഖ്, സംസ്ഥാന സെക്രട്ടറി നൗഫ ഹാബി, ആദിൽ അബ്ദുൽ റഹീം, അർച്ചന പ്രജിത്ത്, അമീൻ റിയാസ്, ഷമീമ സക്കീർ, ഡോ. എ.കെ. സഫീർ, ജംഷീൽ അബൂബക്കർ, ഫയാസ് ഹബീബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.