മലപ്പുറം: നിലവിൽ ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്ത വാടകവീട്ടിൽ താമസിക്കുന്ന റേഷൻ കാർഡില്ലാത്തവർക്ക് ആധാർ നമ്പറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടെങ്കിൽ 24 മണിക്കൂറിനകം കാർഡ് നൽകുമെന്ന് ജില്ല സിവിൽ സപ്ലൈസ് ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
വാടക കെട്ടിടത്തിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് ലഭിക്കാനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ജില്ല സിവിൽ സപ്ലൈസ് ഓഫിസർ ഇക്കാര്യമറിയിച്ചത്.
മറ്റ് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പുതിയ കാർഡ് നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരേ കുടുംബത്തിൽ തന്നെ രണ്ടോ മൂന്നോ കുടുംബമായിട്ട് താമസിക്കുന്നവരെ വ്യത്യസ്ത കുടുംബമായി കണ്ട് റേഷൻ കാർഡ് നൽകണമെന്ന മറ്റൊരു പരാതിക്കാരെൻറ ആവശ്യം കമീഷൻ തള്ളി.
ഇക്കാര്യത്തിൽ 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാനിയമവും 1966ലെ റേഷനിങ് കൺട്രോൾ ഓർഡറും അനുസരിച്ച് മാത്രമേ കാർഡുകൾ വിതരണം ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.