മലപ്പുറം: ഈ വര്‍ഷത്തെ വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം. ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ല ലൈബ്രറി കൗണ്‍സില്‍, പി.എൻ. പണിക്കർ ഫൗണ്ടേഷന്, ജില്ല സാക്ഷരത മിഷൻ, വിദ്യാരംഗം സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ കലക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിച്ചു. നിരന്തരം നവീകരിച്ച് കൊണ്ടിരിക്കുക എന്ന ദൗത്യമാണ് വായന മനുഷ്യരിൽ നിർവഹിച്ച് കൊണ്ടിരിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സി. സുരേഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍ വായന ദിന സന്ദേശനം നല്കി. പി.എം. പണിക്കര്‍ ഫൗണ്ടേഷന് ജില്ല കോഓഡിനേറ്റര്‍ എ. ഷഫ്ന വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്. പ്രസാദ് നന്ദിയും പറഞ്ഞു. പക്ഷാചരണം ജൂലൈ ഏഴിന് സമാപിക്കും.
മലപ്പുറം: മലബാറിലെ മാപ്പിള സാഹിത്യത്തെയും ഭാഷയെയും ആഴത്തിൽ പഠിക്കാനും അടയാളപ്പെടുത്താനുമായി ഒരു പുരുഷായുസ്സ് മുഴുവൻ നീക്കി വെച്ച അതുല്യ പ്രതിഭയായിരുന്നു ബാലകൃഷ്ണൻ വള്ളിക്കുന്ന് എന്ന് വായന ദിനാചരണത്തിൻറെ ഭാഗമായി മലപ്പുറം ഗവ. കോളജിൽ നടന്ന പുസ്തക ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ഉദ്ഘാടനം ചെയ്തു. മലയാള പഠന വിഭാഗം മേധാവി സി.ടി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
അങ്ങാടിപ്പുറം: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) വായനദിനം ആഘോഷിച്ചു. എന്തെഴുതണം, എന്തുവായിക്കണം, എന്തുപഠിക്കണം എന്ന് ഭരണകൂടങ്ങൾ തിരുമാനിച്ച് സ്വതന്ത്ര ചിന്താഗതികൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്നതും ചരിത്ര വസ്തുതകൾ വളച്ചൊടിച്ച് പുതുചരിത്രം സൃഷ്ടിക്കുന്നതും ഗൗരവമായി കാണണമെന്ന് സംഗമം ഓർമപ്പെടുത്തി. അങ്ങാടിപ്പുറം ശേഷുഅയ്യർ ഹാളിൽ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജന സദസ്സ് വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ല പ്രസിഡൻറ് കെ.പി. രാമനാഥൻ വായന സന്ദേശം നൽകി. എൻ.വൈ.സി (എസ്) ജില്ല പ്രസിഡൻറ് ഷെബിൻ തൂത അധ്യക്ഷത വഹിച്ചു. കെ.വി. ദാസ്, ആയിഷ ഭാനു കാപ്പിൽ, കെ.കെ. സലാം, കെ. മധുസൂധനൻ, സി. പ്രേമദാസൻ, പി. കുട്ട്യാമു, സക്കറിയ തോരപ്പ, ഷാഹുൽ ഹമീദ് പൂപ്പലം, വി.വി. ഫൈസൽ, ബഷീർ ഹാജി എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: ശ്രീവള്ളുവനാട് വിദ്യാഭവനിലെ വായന വാരാചരണവും ലിറ്റററി ക്ലബും പി.ടി.എം ഗവ. കോളജ് ഇംഗ്ലീഷ് അധ്യാപകൻ ഡോ. സുഹൈൽ അബ്ദുൾറബ്ബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി വിഭാഗങ്ങൾ വ്യത്യസ്ത ദിവസങ്ങളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. 21 വരെ നടക്കുന്ന പുസ്തക പ്രദർശനം ഉദ്ഘാടനം പ്രിൻസിപ്പൽ പി. ഹരിദാസ് നിർവഹിച്ചു. കെ. കൃഷ്ണകുമാർ, എൻ. മഞ്ജുള, എം.ആർ. ദിവ്യ എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: ക്യാപ്റ്റൻ ലക്ഷ്മി വനിത വായനശാലയിൽ വായനപക്ഷാചരണം എഴുത്തുകാരൻ ശിവൻ സുധാലയം ഉദ്ഘാടനം ചെയ്തു. അനിത തോണിക്കരയുടെ ‘മൗനരാഗങ്ങൾ’ പ്രഥമ കവിതാസമാഹാരം സിനിമ സംവിധായകൻ മേലാറ്റൂർ രവിവർമ വി. ബാബുരാജിന് നൽകി പ്രകാശനം ചെയ്തു.
സ്വർണലത അധ്യക്ഷത വഹിച്ചു. സുരേഷ് തെക്കീട്ടിൽ പുസ്തകം പരിചയപ്പെടുത്തി. ടി.എൽ.സി പ്രസിഡന്റ് ശശികുമാർ, സി.കെ. സുനിൽ ശൂരനാട്, പ്രഭ സുനിൽ ശൂരനാട്, ടി.കെ. ഉണ്ണി കീഴില്ലം, എം. മിനി, അഭിനേഷ് തോണിക്കര എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് എം. അമ്മിണി സ്വാഗതവും കെ. ഉഷ നന്ദിയും പറഞ്ഞു. ഡോ. ശ്രീ ദേവി, എം. ശോഭ, എൻ.എസ്. ഇന്ദിരാദേവി, സുലോചനാ സോമൻ, ടി.കെ. ഉണ്ണി, സുനിൽ, പ്രഭ എന്നിവർ കവിത ചൊല്ലി.
തിരൂർക്കാട്: എ.എം ഹയർ സെക്കൻഡറി സ്കൂൾ വായന ദിനാചരണം പ്രധാനാധ്യാപകൻ ഇ.കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ക്ലാസുകൾ തയാറാക്കിയ കൈയെഴുത്ത് മാഗസിനുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. അധ്യാപകരായ ടി. ഉസ്മാൻ, വി. ലൈല, കെ.കെ. അബ്ദുസലാം, സി.എച്ച്. ജാഫർ എന്നിവർ സംസാരിച്ചു.
കൂട്ടിലങ്ങാടി: വായന ദിനത്തോടനുബന്ധിച്ച് കൊഴിഞ്ഞിൽ എം.എം.എസ് സ്കൂൾ എൽ.പി വിദ്യാർഥികൾ വായന റാലി നടത്തി. പ്രധാനാധ്യാപകൻ യു. മോയു ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറം: ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ വായന ദിനം ആഘോഷിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. പത്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്മാന് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത വഹിച്ചു.
പാണക്കാട്: ഡി.യു.എച്ച്.എസ് പാണക്കാട് 2024 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരിക ഉദ്ഘാടനവും വായനദിനവും സീനിയർ അസി. കെ.എസ്. കൃഷ്ണകുമാർ നിർവഹിച്ചു. സീതാദേവി അധ്യക്ഷത വഹിച്ചു.
പുലാമന്തോൾ: ഗവ. ഹൈസ്കൂൾ പുലാമന്തോളിൽ വായനദിനാചരണവും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ഗ്രന്ഥശാല പ്രവർത്തകനും അധ്യാപകനുമായ മണിലാൽ മാസ്റ്റർ നിർവഹിച്ചു. ‘കുന്നത്തുപറമ്പിറങ്ങി വരുന്ന ഓർമകൾ’ കൃതിയുടെ രചയിതാവായ ഹമീദ് ചെറൂത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാസ്റ്റർ, വിവിധ ക്ലബ് കൺവീനർമാർ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപിക എൻ.കെ. സുജിത സ്വാഗതവും പി.കെ. ജിഷ നന്ദിയും പറഞ്ഞു.
മലപ്പുറം: എം.എസ്.പി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണം വിപുലമായി ആഘോഷിച്ചു. എം.എസ്.പി.എച്ച്.എസ്.എസിലെ മുൻ അധ്യാപകൻ ബഷീർ അഹമ്മദ് വായന വാരാചരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക എസ്. സീത, വിദ്യാരംഗം കലാസാഹിത്യവേദി കോഓഡിനേറ്റർ ബിന്ദു കൊട്ടാരം തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടിക്കാട്: ഗവ. എൽ.പി സ്കൂളിലെ വായനവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ചിത്രകാരനും കിഴക്കുമ്പുറം ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായ സുഭാഷ് തോടയം നിർവഹിച്ചു. ചുമർ പത്രിക പ്രകാശനം പി.ടി.എ പ്രസിഡൻറ് സി. മുഹമ്മദ് അഷ്റഫ് പ്രകാശനം ചെയ്തു. അക്കാദമിക് കലണ്ടർ പ്രകാശനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ബഷീർ മാസ്റ്റർ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. ഉമ്മർ, വിദ്യാരംഗം കൺവീനർ ടി. സുജ, എസ്.ആർ.ജി കൺവീനർ വി.പി. രാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.