മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ പുതുതായി സ്ഥാപിച്ച റംപ്ൾ സ്ട്രിപ്പുകൾ മാറ്റുന്നതിെൻറ നടപടികൾ അനന്തമായി നീളുന്നു.
അപകട ഭീഷണി ചൂണ്ടിക്കാട്ടി മോേട്ടാർ വാഹന വകുപ്പ് സ്ട്രിപ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിൽ സ്ട്രിപ്പുകൾ അപകടഭീഷണിയാണെന്ന ധാരണയിലെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്യണമെന്ന് യോഗം കഴിഞ്ഞ ജൂലൈയിൽ ശിപാർശ നൽകിയിരുന്നു. പക്ഷേ, തുടർനടപടികളുണ്ടായിട്ടില്ല. ദേശീയപാത വിഭാഗമാണ് ഇവ നടപ്പാക്കേണ്ടത്.
മലപ്പുറത്തിനും ജില്ല അതിർത്തിയായ രാമനാട്ടുകര 11ാം മൈലിനും ഇടയിൽ 10 ഇടങ്ങളിലാണ് സ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. വാഹനങ്ങളുടെയും യാത്രക്കാരുെടയും 'നടുവൊടിക്കുന്ന' രീതിയിലാണ് പുതിയ സംവിധാനമെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പിന്നീട് മലപ്പുറത്തിനും പെരിന്തൽമണ്ണക്കും ഇടയിൽ രാമപുരത്തും കഴിഞ്ഞ ദിവസം പുതുതായി സ്ട്രിപ്പുകൾ സ്ഥാപിച്ചു.
അപകട സാധ്യത ചൂണ്ടിക്കാട്ടിയാണ് റോഡിലെ കട്ടികൂടിയ ഹംപ് രൂപത്തിലുള്ള സ്ട്രിപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നത്.
മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് വിഭാഗം സ്ഥലങ്ങളിൽ പരിശോധന നടത്തുകയും അപകടകരമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു ഇവ നീക്കം ചെയ്യണമെന്ന് ധാരണയിലെത്തിയത്. തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും നടപടികള്‍ മുന്നോട്ട് പോയിട്ടില്ല.
ജീവന് ഭീഷണിയാകുന്ന സ്ട്രിപ്പുകള്‍ മാറ്റണമെന്ന നിലപാടിലാണ് മോേട്ടാർ വാഹന വകുപ്പ്. ദേശീയതലത്തിൽ റോഡ് നിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് സ്ട്രിപ്പുകളെന്നാണ് ദേശീയപാത വിഭാഗത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.