മലപ്പുറം: താനൂർ മൂലക്കലിൽ കുടുംബവഴക്കിനെതുടർന്ന് മർദ്ദനമേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ, മുത്തംപറമ്പിൽ രേഷ്മ എന്ന യുവതി ചികിത്സക്ക് പണം ഇല്ലാതെ പ്രയാസപ്പെടുകയാണെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തലയോട്ടി തകർന്ന രേഷ്മയുടെ ചികിത്സക്ക് ഇതുവരെ 15 ലക്ഷം രൂപ ചെലവായി. ഇതിൽ 4.5 ലക്ഷം രൂപ മാത്രമാണ് ആശുപത്രിയിൽ അടക്കാൻ സാധിച്ചിട്ടുള്ളൂ. കൃത്രിമ തലയോട്ടി സ്ഥാപിക്കാൻ ശസ്ത്രക്രിയ പെട്ടെന്ന് നടത്തണം.
ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഏകദേശം 20 ലക്ഷം രൂപ ചെലവ് വരും. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന രേഷ്മയുടെ ജീവൻ രക്ഷിക്കാൻ കുടുംബത്തെ സഹായിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ സഹോദരൻ രഞ്ജിത്ത്, ബന്ധുവായ ദേവരാജൻ, താനാളൂർ സെഞ്ച്വറി-നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ പി.എസ്. നാസർ കുന്നത്ത്, സഹദേവൻ, നാസർ മനാർ, ഫൈസൽ താനാളൂർ, കെ. സജി എന്നിവർ പങ്കെടുത്തു. പിതാവ് വേണുവിന്റെ പേരിൽ താനൂർ എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 42238900135. ഐ.എഫ്.എസ്.സി: SBIN0070211.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.