മലപ്പുറം: പൊന്നാനിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനാണ് കവർന്നത്. പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്ത് താമസിക്കുന്ന രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻഭാഗത്തെ ഗ്രില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. അകത്തുകയറിയപ്പോൾ അലമാരയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന സി.സി.ടി.വി ഡി.വി.ആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രാജേഷ് കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് ഇവർ വീട്ടിൽ വന്നു ദുബൈയിലേക്ക് തിരിച്ചു പോയത്. മോഷണവിവരമറിഞ്ഞ രാജേഷ് നാട്ടിലേക്ക് തിരിച്ചു. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.