വാഫി, വാഫിയ്യ സ്ഥാപനങ്ങൾ : സമസ്തയുടെ ഉപാധിക്ക് മറുപടി ലഭിച്ചിട്ടില്ല- ജിഫ്രി തങ്ങൾ

പട്ടിക്കാട് : ഹക്കീം ഫൈസി അദൃശ്ശേരി വാഫി സ്ഥാപനങ്ങളുടെ തലപ്പത്ത് ഉണ്ടായിരിക്കുമ്പോൾ അതുമായി സഹകരിക്കേണ്ടെന്നാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ തീരുമാനമെന്നും അങ്ങനെ ആണെങ്കിലും ഒരു ഭാഗത്ത്‌ ചർച്ച നടക്കുന്നുണ്ടെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ്‌ ജിഫ്രി മുതുക്കോയ തങ്ങൾ പറഞ്ഞു. പാണക്കാട് സാദിക്ക് അലി തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി എന്നവർ മുഖേന സമസ്തയുടെ ഉപാധികൾ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അതിൽ ഇതുവരെ സമസ്തക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സമസ്ത പണ്ഡിത സമ്മേളനം സമാപനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

തീരുമാനങ്ങൾ അവ്യക്തമാക്കി വെക്കുന്ന രീതി സമസ്തക്കില്ല. എല്ലാ ഭാഗങ്ങളും പരിശോധിച്ചാണ് സംഘടന തീരുമാനം എടുക്കുക. ആർക്കും പോറൽ ഏൽപ്പിക്കാതെയാവും അത്. വേണ്ടി വന്നാൽ പോറൽ ഏൽപ്പിക്കുമെന്നത് വേറെ കാര്യം. ഫത്‌വകൾ നീണ്ടു പോകുന്നു എന്നാണ് ഒരു ആക്ഷേപം. എല്ലാം പരിശോധിക്കണം. ഇവിടത്തെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് സമസ്ത അഭിപ്രായ പ്രകടനങ്ങൾ നടത്താറില്ല.എന്നാൽ അനാവശ്യമായി സമസ്തയെയും അതിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഒന്നാം പ്രതിയായി തന്നെയും പ്രതിക്കൂട്ടിൽ കയറ്റുന്ന പ്രവണതയാണ് നിലവിൽ. സമസ്തയുമായി ബന്ധപ്പെട്ടവർക്ക് ഇത് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത വിശുദ്ധമായ പ്രസ്ഥാനമാണെന്നും അതിനെ ഇകഴ്ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത മഹാരഥന്‍മാര്‍ സ്ഥാപിച്ച സംഘടനയാണ്. അത് ആലങ്കാരികമായി പറയുന്നതല്ല. ബിദ്അത്ത് കാട്ടുതീ പോലെ വ്യാപിച്ച ഘട്ടത്തില്‍ പ്രതിരോധം തീര്‍ത്തത് സമസ്തയാണ്. വ്യക്തമായ കാഴ്ച്ചപാടോടെയും കൂട്ടായ തീരുമാനങ്ങളോടെയുമാണ് സമസ്ത മുന്നോട്ടു പോവുന്നത്. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും സമസ്ത പ്രൗഢിയോടെ ഇവിടെ കാലാന്ത്യം വരെ നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

Tags:    
News Summary - samastha sammelanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.