2020 ഫെബ്രുവരിയിലാണ് ചാലിയാറിലെയും പിന്നീട് കടലുണ്ടി പുഴയുടെയും സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയായത്. ചാലിയാര്‍, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നിന്ന് മണലെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ സംസ്ഥാന പാരിസ്ഥിതിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കടലുണ്ടിപ്പുഴയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇൗയിടെയാണ് നല്‍കിയത്. റിപ്പോര്‍ട്ടുകളില്‍ പാരിസ്ഥിതിക മന്ത്രാലയം പഠിച്ച് അംഗീകൃത ഏജന്‍സി മുഖേന ജില്ല സര്‍വേ റിപ്പോര്‍ട്ട് തയാറാക്കണം. തുടര്‍ന്ന് മൈന്‍ പ്ലാനും (ഖനന പദ്ധതി) അനുബന്ധമായി തയാറാക്കിയതിന് ശേഷമാണ് പാരിസ്ഥിതിക അനുമതി നേടേണ്ടത്. ദേശീയ ഹരിത ട്രൈബ്യൂണലിെൻറ മേല്‍നോട്ടത്തിലാണ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഈ നടപടികളിലെ കാലതാമസമാണ് ഓഡിറ്റ് പൂര്‍ത്തിയായി ഒന്നര വര്‍ഷമായിട്ടും മണലെടുപ്പ് നീളുന്നത്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാന സര്‍ക്കാറിെൻറ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകും.
2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയില്‍ നിന്ന് മണല്‍ വാരിയത്. ഇതിന് ശേഷം സാന്‍ഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളില്‍ നിന്ന് മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നിലനിന്നിരുന്നു. 2016ല്‍ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഇപ്പോഴത്തേതിന് സമാനമായ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നടന്നില്ല. പിന്നീട് ഒാഡിറ്റ് റിപ്പോര്‍ട്ടിെൻറ മൂന്ന് വര്‍ഷ കാലാവധിയും അവസാനിച്ചു. ഇതോടെയാണ് 2019 ജനുവരി 24ന് വീണ്ടും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിെൻറ അടിസ്ഥാനത്തില്‍ സെൻറര്‍ ഫോര്‍ സോഷ്യല്‍ റിസോഴ്സ് ഡെവലപ്പ്മെൻറിനെയാണ് (സി.എസ്.ആര്.ഡി) ഓഡിറ്റ് നടത്താനായി ചുമതലപ്പെടുത്തിയത്. റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് (ഐ.എൽ.ഡി.എം) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഓഡിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.