വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂർ മുക്കിലപീടികയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ച 21 വ്യാവസായിക ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു. തിരൂർ തഹസിൽദാർ പി. ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മുക്കിലപീടികയിലെ വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യക്കാർക്ക് ഓക്സിജൻ എത്തിക്കാൻ സിലിണ്ടർ ക്ഷാമം നേരിട്ടിരുന്നു. സ്ഥാപനത്തിെൻറ ആസ്ഥാനം കോഴിക്കോടാണ്.
ഉടമ കോഴിക്കോട് കല്ലായി സ്വദേശിയുടെ ഫോണിൽ മൂന്നു ദിവസം മുമ്പുതന്നെ വിളിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. താക്കോൽ ലഭിക്കാതിരുന്നതിനെ തുടർന്ന് പൂട്ട് പൊളിച്ചാണ് സിലിണ്ടർ ഏറ്റെടുത്തത്. ഇവയിൽ ഓക്സിജന്‍ നിറച്ച് മെഡിക്കല്‍ ആവശ്യത്തിനായി ഉപയോഗിക്കും. ക്ഷാമം തീരുന്ന മുറക്ക് തിരിച്ചേൽപിക്കും.
സിലിണ്ടർ ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിൽ എഴുതിവെച്ച ഫോൺ നമ്പറിൽ വിളിച്ചതിനെ തുടർന്ന് പൂക്കാട്ടിരി സ്വദേശിയായ സ്ഥാപന മാനേജർ പി. ലുഖ്മാൻ സ്ഥലത്തെത്തിയെങ്കിലും കൈവശം താക്കോലുണ്ടായിരുന്നില്ല. കോഴിക്കോട്ടുനിന്ന് താക്കോൽ എത്തിക്കാൻ ഉടമ പ്രയാസം അറിയിച്ചതിനെ തുടർന്ന് പൂട്ട് പൊളിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കൊണ്ടുവന്ന പുതിയ പൂട്ട് ഇട്ടശേഷം താക്കോലും സിലിണ്ടർ ഏറ്റെടുത്ത വിവരം രേഖപ്പെടുത്തിയതിെൻറ പകർപ്പും മാനേജറെ ഏൽപിച്ചു.
കലക്ടറുടെ നിര്‍ദേശപ്രകാരം തിരൂർ തഹസില്‍ദാര്‍ ടി. ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ശ്രീനിവാസ്, ആദിൽ അലി അക്ബർ, തിരൂർ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ മുഹമ്മദ് നയീം, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ വി.പി. അബ്ദുൽ സലാം, കാട്ടിപ്പരുത്തി വില്ലേജ് ഓഫിസർ എൻ. ജയശങ്കർ, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം ഷമീർ, അഡീഷനല്‍ എസ്.ഐ മുഹമ്മദ് റാഫി, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, കെ. ഷഫീക്ക്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് സിലിണ്ടർ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.