മലപ്പുറം: ജയിൽ മോചിതനായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനത്തും പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും സ്വീകരിച്ചു. നേരേത്ത സിദ്ദീഖ് കാപ്പന് നിയമസഹായം ആവശ്യപ്പെട്ട് ഭാര്യ മുനവ്വറലി ശിഹാബ് തങ്ങളെയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെും കണ്ടിരുന്നു. കാപ്പന്റെ ഭാര്യയും ബന്ധുക്കളും വരുന്നതറിഞ്ഞ് സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെയും വിളിച്ചുവരുത്തിയിരുന്നു.
തങ്ങളുടെ നിർദേശാനുസരണമാണ് ഹാരിസ് ബീരാന് കേസ് ഏറ്റെടുത്തത്. ഉറപ്പുകള്‍ പാലിക്കപ്പെട്ടതില്‍ അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്ന് കാപ്പനും ഭാര്യയും അറിയിച്ചു. പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ ഇടപെടലിനും അവര്‍ നന്ദി പറഞ്ഞു. തുടര്‍ന്നും നിയമസഹായത്തിനും രാഷ്ട്രീയപോരാട്ടത്തിനും കാപ്പനോടൊപ്പം ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പി.കെ. ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാന്‍, അഡ്വ. ഡാനിഷ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.